UAELatest NewsNewsInternationalGulf

ദുബായിലെ 99.97 ശതമാനം ടാക്‌സി യാത്രകളും പരാതികളില്ലാത്തത്: ദുബായ് ആർടിഎ

ദുബായ്: ദുബായ് ടാക്‌സി ഡ്രൈവർമാർക്ക് ഗുഡ് സർട്ടിഫിക്കറ്റ് നൽകി യാത്രക്കാർ. ദുബായിലെ 99 ശതമാനത്തിലധികം ടാക്സി യാത്രകളും പരാതികളില്ലാത്തതാണെന്ന് ദുബായ് ആർടിഎ അറിയിച്ചു. 2021 ൽ നടത്തിയ ആകെ 88.9 ദശലക്ഷം യാത്രകളിൽ 0.03 ശതമാനം മാത്രമാണ് ടാക്‌സി പരാതികളുടെ നിരക്ക്. ദുബായിലെ 99.97 ശതമാനം ടാക്‌സി യാത്രകളും പരാതികളില്ലാത്തതാണെന്ന് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി വ്യക്തമാക്കി.

Read Also: പിതാവ് പാമ്പിനെ തല്ലിക്കൊന്നതിനു പിന്നാലെ മറ്റൊരു പാമ്പ് കടിച്ച് 12 കാരനായ മകന്‍ മരിച്ചു

2020-ൽ പരാതികളുടെ എണ്ണം 0.04 ശതമാനവും 2019-ൽ 0.05 ശതമാനവുമായിരുന്നു. ആർടിഎയുടെ ഫലപ്രദമായ പദ്ധതികളും തന്ത്രങ്ങളുടെയും ഫലമായാണ് ഈ നേട്ടം കൈവരിച്ചതെന്ന് പബ്ലിക് ട്രാൻസ്‌പോർട്ട് ഏജൻസി, പ്ലാനിങ് ആൻഡ് ബിസിനസ് ഡെവലപ്‌മെന്റ് ഡയറക്ടർ അദേൽ ഷാക്ര വ്യക്തമാക്കി.

Read Also: ‘പോവുകയാണ് ഞാൻ, നിസ്സഹായനായി’: കത്തെഴുതി വച്ച് പോലീസ് ഉദ്യോഗസ്ഥന്‍ കാണാമറയത്ത്

shortlink

Related Articles

Post Your Comments

Related Articles


Back to top button