KeralaLatest NewsIndiaNews

‘പോവുകയാണ് ഞാൻ, നിസ്സഹായനായി’: കത്തെഴുതി വച്ച് പോലീസ് ഉദ്യോഗസ്ഥന്‍ കാണാമറയത്ത്

മലപ്പുറം: അരീക്കോട് സ്പെഷ്യൽ ഒപ്പറേറ്റിംഗ് ഗ്രൂപ്പ് ((SOG)ക്യാമ്പിലെ പോലീസ് ഉദ്യോഗസ്ഥനെ കാണാതായി. കോഴിക്കോട് വടകര സ്വദേശിയായ മുബാഷിറിനെയാണ് കണാതായത്. ഇന്നലെ രാവിലെയാണ് മുബാഷിറിനെ കാണാതായത്. എം.എസ്.പി. ((MSP)ബറ്റാലിയൻ അംഗമാണ് മുബാഷിർ.

ക്യാമ്പിലെ ഉയർന്ന ഉദ്യോഗസ്ഥരുടെ പീഡനം താങ്ങാനാവുന്നില്ലെന്ന് മുബാഷിർ സാമൂഹ്യ മാധ്യമങ്ങളിൽ പോസ്റ്റ് കുറിപ്പ് പങ്കുവെച്ചിരുന്നു.
ഒരു പോലീസിന്റെ നിസഹായാവസ്ഥ എന്ന പേരിലാണ് ഈ കത്ത് പ്രചരിക്കുന്നത്. ഇനിയൊരാൾക്ക് ഇങ്ങനെ സംഭവിക്കാൻ പാടില്ലെന്നും കുറിപ്പിൽ എഴുതിയിരുന്നു.

വിദേശത്ത് നിന്ന് അവധിക്ക് വന്ന ഭാര്യയെ കാണാൻ അവധി ലഭിച്ചില്ല എന്നും മുബാഷിർ കുറിപ്പിൽ പറയുന്നു. അരീക്കോട് പോലീസ് കേസ് എടുത്ത് അന്വേഷണം തുടങ്ങി.

”പോവുകയാണ് ഞാൻ. നിസ്സഹായനായി. സങ്കടമില്ല, പരിഭവമില്ല. ഞാനോടെ തീരണം ഇത്. ഇനിയൊരാൾക്ക് ഇങ്ങനെ സംഭവിക്കാൻ പാടില്ലെ”ന്നുമാണ് കത്തിലുള്ളത്.

shortlink

Post Your Comments


Back to top button