KozhikodeNattuvarthaKeralaNews

നി​യ​ന്ത്ര​ണം വി​ട്ട കാ​റി​ടി​ച്ച് ബൈ​ക്ക് യാ​ത്ര​ക്കാ​ര​ന് ദാരുണാന്ത്യം

ക​ട​ലു​ണ്ടി ചാ​ലി​യം പാ​ല​ക്ക​യി​ൽ ഹൗ​സി​ൽ പി.​എ. അ​ബ്ദു​ൾ ഗ​ഫൂ​ർ (57) ആ​ണ് മ​രി​ച്ച​ത്

കോ​ഴി​ക്കോ​ട്: നി​യ​ന്ത്ര​ണം വി​ട്ട കാ​റി​ടി​ച്ച് ബൈ​ക്ക് യാ​ത്ര​ക്കാ​ര​ൻ മ​രി​ച്ചു. ക​ട​ലു​ണ്ടി ചാ​ലി​യം പാ​ല​ക്ക​യി​ൽ ഹൗ​സി​ൽ പി.​എ. അ​ബ്ദു​ൾ ഗ​ഫൂ​ർ (57) ആ​ണ് മ​രി​ച്ച​ത്.

എ​ല​ത്തൂ​ർ എ​ച്ച്പി ഡി​പ്പോ​യു​ടെ സ​മീ​പ​ത്ത് വെച്ചാണ് അ​പ​ക​ടം നടന്നത്. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ അ​ബ്ദു​ൾ ഗ​ഫൂ​ർ സ​ഞ്ച​രി​ച്ച ബൈ​ക്ക് സ​മീ​പ​ത്തെ ഓ​വു​ചാ​ലും ക​ട​ന്ന് മ​തി​ലി​നോ​ട് ഇ​ടി​ച്ചാ​ണ് നി​ന്ന​ത്. ത​ല​യ്ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഗ​ഫൂ​ർ സം​ഭ​വ സ്ഥ​ല​ത്ത് വ​ച്ച് ത​ന്നെ മ​രി​ച്ചു.

Read Also : കേരളത്തിൽ നടക്കില്ല, മറ്റൊരു സംസ്ഥാനത്താണ് പാര്‍ട്ടി കോണ്‍ഗ്രസ് നടക്കുന്നതെങ്കില്‍ പങ്കെടുക്കാമായിരുന്നു: കെ മുരളീധരൻ

മൃതദേഹം പൊലീസ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button