KannurKeralaNattuvarthaLatest NewsNews

പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടിയ്ക്ക് പീ​ഡനം : അധ്യാപകന് ജീവപര്യന്തം തടവും പിഴയും

സം​ഗീ​ത വി​ദ്യാ​ല​യ​ത്തി​ൽ അ​ധ്യാ​പ​ക​നാ​യ കാ​ർ​ത്തി​ക​പു​രം സ്വ​ദേ​ശി ജി​ജി ജേ​ക്ക​ബി​നെ​യാ​ണ് (50) ത​ളി​പ്പ​റ​മ്പ് അ​തി​വേ​ഗ കോ​ട​തി ശി​ക്ഷി​ച്ച​ത്

ത​ളി​പ്പ​റ​മ്പ്: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ പ്ര​തി​യ്ക്ക് ജീ​വ​പ​ര്യ​ന്തം ശി​ക്ഷ വിധിച്ച് കോടതി. സം​ഗീ​ത വി​ദ്യാ​ല​യ​ത്തി​ൽ അ​ധ്യാ​പ​ക​നാ​യ കാ​ർ​ത്തി​ക​പു​രം സ്വ​ദേ​ശി ജി​ജി ജേ​ക്ക​ബി​നെ​യാ​ണ് (50) ത​ളി​പ്പ​റ​മ്പ് അ​തി​വേ​ഗ കോ​ട​തി ശി​ക്ഷി​ച്ച​ത്. ത​ളി​പ്പ​റ​മ്പ് അ​തി​വേ​ഗ സ്​​പെ​ഷ​ൽ കോ​ട​തി ജ​ഡ്ജി സി. ​മു​ജീ​ബ് റ​ഹി​മാ​ൻ ആ​ണ് ശി​ക്ഷ വി​ധി​ച്ച​ത്.

2015-ൽ ​ആ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. സ്കൂ​ൾ ഓ​ണാ​വ​ധി സ​മ​യ​ത്ത് ഓ​ർ​ഗ​ൺ പ​ഠി​ക്കാ​ൻ പോ​യ 16-കാ​രി​യെ അ​ധ്യാ​പ​ക​ൻ സ്ഥാ​പ​ന​ത്തി​ൽ വെ​ച്ച് പ​ലപ്പോഴായി പീഡിപ്പിച്ചെന്നാണ് കേ​സ്.

Read Also : തകർത്തടിച്ച് ഡീ കോക്ക്: ഡൽഹിയെ തകർത്ത് ലഖ്നൗ രണ്ടാമത്

ജീ​വ​പ​ര്യ​ന്തം ക​ഠി​ന ത​ട​വി​നു പു​റ​മെ, ഒ​രു ല​ക്ഷം രൂ​പ പി​ഴ​യും, പെ​ൺ​കു​ട്ടി​യു​ടെ ഫോ​ട്ടോ എ​ടു​ത്ത്​ മ​റ്റു​ള്ള​വ​രെ കാ​ണി​ക്കും എ​ന്നു പ​റ​ഞ്ഞ് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​തി​ന്​ ര​ണ്ടു വ​ർ​ഷം ക​ഠി​ന ത​ട​വും ശിക്ഷ വി​ധി​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button