മുംബൈ: ഐപിഎല്ലിൽ ഡല്‍ഹി ക്യാപിറ്റല്‍സിനെ ആറ് വിക്കറ്റിന് വീഴ്ത്തി ലഖ്നൗ സൂപ്പര്‍ ജയന്‍റ്സിന് മൂന്നാം ജയം. ഡല്‍ഹി ഉയര്‍ത്തിയ 150 റണ്‍സ് വിജയലക്ഷ്യം അവസാന ഓവറില്‍ രണ്ട് പന്ത് ബാക്കി നിൽക്കെ നാലു വിക്കറ്റ് നഷ്ടത്തില്‍ ലഖ്നൗ മറികടന്നു. 52 പന്തില്‍ 80 റണ്‍സെടുത്ത ക്വിന്‍റണ്‍ ഡീ കോക്കിന്‍റെ ഇന്നിംഗ്സാണ് ലഖ്നൗവിനെ വിജയത്തിലേക്ക് നയിച്ചത്.
മൂന്നാം ജയത്തോടെ, ലഖ്നൗ പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്ക് കയറിയപ്പോള്‍, ഡല്‍ഹി മൂന്ന് കളികളില്‍ രണ്ടാം തോല്‍വിയോടെ ഏഴാം സ്ഥാനത്തേക്ക് വീണു. നേരത്തെ, ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി പൃഥ്വി ഷായുടെ വെടിക്കെട്ട് അര്‍ധ സെഞ്ചുറിയുടെ മികവിൽ ഭേദപ്പെട്ട സ്കോര്‍ ഉയര്‍ത്തിയത്. 34 പന്തില്‍ 61 റണ്‍സ് നേടിയ ഓപ്പണര്‍ പൃഥ്വി ഷായാണ് ഡല്‍ഹിയുടെ ടോപ് സ്കോറര്‍.
ഓപ്പണിംഗ് വിക്കറ്റില്‍ കെഎല്‍ രാഹുലും ക്വിന്‍റണ്‍ ഡീ കോക്കും മികച്ച തുടക്കമാണ് നൽകിയത്. ഇരുവരും ചേര്‍ന്ന് 9.4 ഓവറില്‍ 73 റണ്‍സടിച്ച് ലഖ്നൗവിന്‍റെ വിജയത്തിന് അടിത്തറയിട്ടു. പവര്‍ പ്ലേയില്‍ വിക്കറ്റ് നഷ്ടമില്ലാതെ 48 റണ്‍സടിച്ച ലഖ്നൗവിന് പത്താം ഓവറിലാണ് ക്യാപ്റ്റന്‍ രാഹുലിനെ നഷ്ടമായത്.
Read Also:- അമിത വ്യായാമം ആരോഗ്യത്തിന് ദോഷം ചെയ്യും!
പിന്നാലെ, ലൂയിസിനെയും(5), ഡീകോക്കിനെയും (80) നഷ്ടമായി സമ്മര്‍ദ്ദത്തിലായ ലഖ്നൗവിനെ ദീപക് ഹൂഡയും ക്രുനാല്‍ പാണ്ഡ്യയും ചേര്‍ന്ന് വിജയത്തിലേക്ക് നയിച്ചു. സ്കോര്‍: ഡല്‍ഹി ക്യാപിറ്റല്‍സ് 20 ഓവറില്‍ 149-3, ലഖ്നൗ സൂപ്പര്‍ ജയന്‍റ് 19.4 ഓവറില്‍ 19.4 ഓവറില്‍ 155-4.
Post Your Comments