ThrissurKeralaLatest NewsNewsEntertainment

തൃശ്ശൂര്‍ പൂരം: വെടിക്കെട്ടിന് ‘പെസോ’യുടെ അനുമതി

 

തൃശ്ശൂര്‍: തൃശ്ശൂര്‍ പൂരത്തിന്റെ മുഖ്യ ആകര്‍ഷണമായ വെടിക്കെട്ടിന് കേന്ദ്ര ഏജന്‍സിയായ ‘പെസോ’യുടെ അനുമതി ലഭിച്ചു. കുഴിമിന്നലിനും അമിട്ടിനും മാലപ്പടക്കത്തിനുമാണ് അനുമതി. ഇതിന് പുറമെയുള്ള വസ്തുക്കള്‍ വെടിക്കെട്ടിന് ഉപയോഗിക്കരുത് എന്നാണ് നിര്‍ദ്ദേശം.

മെയ് എട്ടിന് ആണ് സാംപിള്‍ വെടിക്കെട്ട്. പ്രധാന വെടിക്കെട്ട് മേയ് 11ന് പുലര്‍ച്ചെയും നടത്താന്‍ തീരുമാനമായി. മെയ് പത്തിനാണ് തൃശ്ശൂര്‍ പൂരം.
കര്‍ശനമായ കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് പൂരം നടത്താന്‍ നേരത്തേ തീരുമാനമെടുത്തിരുന്നു. ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്റെ നേതൃത്വത്തില്‍ നടന്ന ഉന്നതതല യോഗത്തിലാണ് ഇതു സംബന്ധിച്ച് തീരുമാനമായത്.

കോവിഡ് മൂലം കഴിഞ്ഞ വര്‍ഷം കാണികളെ പങ്കെടുപ്പിക്കാതെയാണ് പൂരം ചടങ്ങുകള്‍ മാത്രമായി നടത്തിയത്. ഇത്തവണ ജനങ്ങള്‍ക്ക് പൂരനഗരിയില്‍ പ്രവേശനമുണ്ടാകും. എന്നാല്‍, ഇതിനുള്ള മാനദണ്ഡങ്ങള്‍ എങ്ങനെയാകുമെന്ന് പിന്നീട് തീരുമാനിക്കും. പൂര പ്രദര്‍ശനത്തിന് തേക്കിന്‍കാട് മൈതാനിയില്‍ തുടക്കമായിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button