ErnakulamKeralaNattuvarthaLatest NewsNews

സാമൂഹിക ആഘാത പഠനത്തിനായി സംസ്ഥാനം റെയില്‍വേയെ സമീപിച്ചിട്ടില്ല: വ്യക്തമാക്കി കേന്ദ്രസർക്കാർ

കൊച്ചി: കെ റെയില്‍ പദ്ധതിയുമായി ബന്ധപ്പെട്ട് സാമൂഹിക ആഘാത പഠനത്തിനുവേണ്ടി സംസ്ഥാന സര്‍ക്കാര്‍ റെയില്‍വേയെ സമീപിച്ചിട്ടില്ലെന്ന് വ്യക്തമാക്കി കേന്ദ്രസര്‍ക്കാര്‍. വിഷയവുമായി ബന്ധപ്പെട്ട്, കഴിഞ്ഞ ദിവസം ഹൈക്കോടതി നാലു ചോദ്യങ്ങൾ കേന്ദ്രസര്‍ക്കാരിനോട് ചോദിച്ചിരുന്നു. പദ്ധതിക്ക് ഇതുവരെ സാമ്പത്തിക അനുമതി നല്‍കിയിട്ടില്ലെന്നും അതുകൊണ്ടുതന്നെ കൂടുതല്‍ വിശദാംശങ്ങള്‍ കേന്ദ്രസര്‍ക്കാരിന്റെ പക്കലേക്ക് വന്നിട്ടില്ലെന്നും കേന്ദ്രം കോടതിയില്‍ അറിയിച്ചു.

ഭൂവുടമയ്ക്ക് മുന്‍കൂര്‍ നോട്ടീസ് നല്‍കിയതിന് ശേഷമാണോ അതിരടയാളക്കല്ല് സ്ഥാപിക്കുന്നത്?, സാമൂഹികാഘാത പഠനത്തിന് അനുമതി നേടിയിട്ടുണ്ടോ?, മാഹിയിലൂടെ സില്‍വര്‍ ലൈന്‍ പദ്ധതി കടന്നുപോകുന്നുണ്ടോ?, അതിരടയാളക്കല്ലുകള്‍ സ്ഥാപിക്കുന്നത് നിയമപരമാണോ എന്നീ നാല് ചോദ്യങ്ങളാണ് ഹൈക്കോടതി ചോദിച്ചത്. ഇവയിൽ മൂന്ന് ചോദ്യങ്ങൾക്കാണ് കേന്ദ്രസര്‍ക്കാര്‍ മറുപടി നല്‍കിയത്.

കഴിഞ്ഞ സാമ്പത്തിക വര്‍ഷം രാജ്യത്ത് നികുതി വരുമാനത്തില്‍ രേഖപ്പെടുത്തിയത് റെക്കോഡ് വര്‍ദ്ധന

പദ്ധതിയുമായി ബന്ധപ്പെട്ട് സാമൂഹിക ആഘാത പഠനത്തിനുവേണ്ടി സംസ്ഥാന സര്‍ക്കാര്‍ റെയില്‍വേയെ സമീപിച്ചിട്ടില്ലെന്നും റെയില്‍വേ ഭൂമിയില്‍ മഞ്ഞക്കല്ല് ഇടരുതെന്ന് രേഖാമൂലം നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. അലൈന്‍മെന്റ് അന്തിമമായിട്ടില്ലാത്തതിനാൽ കെ റെയില്‍ മാഹിയിലൂടെ കടന്നുപോകുന്നുണ്ടോയെന്ന് ഇപ്പോള്‍ പറയാനാകില്ലെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button