ന്യൂഡല്‍ഹി: 2021 സാമ്പത്തിക വര്‍ഷത്തില്‍, രാജ്യത്ത് നികുതി വരുമാനത്തില്‍ രേഖപ്പെടുത്തിയത് റെക്കോഡ് വര്‍ദ്ധനയെന്ന് റിപ്പോര്‍ട്ട്. മാര്‍ച്ച് 31 ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ 27.07 ലക്ഷം കോടി രൂപയാണ് ലഭിച്ചത്. നേരിട്ടുളള നികുതിയിലും ഇന്‍ഡയറക്ട് ടാക്സിലും മുന്നേറ്റമുണ്ടായതായി റവന്യൂ സെക്രട്ടറി തരുണ്‍ ബജാജ് അറിയിച്ചു. 2020 സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് 33.5 ശതമാനത്തിന്റെ വര്‍ദ്ധനയാണ് നികുതി പിരിവില്‍ ഉണ്ടായത്.
Read Also : മുംബൈ ഭീകരാക്രമണ കേസിലെ മുഖ്യസൂത്രധാരന് 31 വർഷം ശിക്ഷ, ഇയാളുടെ മദ്രസ്സകളും പള്ളികളും സർക്കാർ ഏറ്റെടുക്കും
ബജറ്റില്‍ 22.17 ലക്ഷം കോടി രൂപയായിരുന്നു നികുതി വരുമാനമായി പ്രതീക്ഷിച്ചിരുന്നത്. ഇതിന് അടുത്ത് എത്താനായി എന്നതും സര്‍ക്കാരിന് ആത്മവിശ്വാസം നല്‍കുന്നതാണ്. നേരിട്ടുളള നികുതിവരുമാനം ബജറ്റില്‍ പ്രതീക്ഷിച്ചിരുന്നതിലും കൂടുതലാണ് ലഭിച്ചതെന്ന് റവന്യൂ സെക്രട്ടറി കൂട്ടിച്ചേര്‍ത്തു. 14.10 ലക്ഷം കോടി രൂപയാണ് നേരിട്ടുളള നികുതി വരുമാനം. ബജറ്റില്‍ കണക്ക് കൂട്ടിയിരുന്നതിലും 3.02 ലക്ഷം കോടി രൂപയാണ് അധികമായി പിരിഞ്ഞുകിട്ടിയത്.
ധനമന്ത്രാലയത്തിന്റെ ശക്തമായ നടപടികളും ഇടപെടലുമാണ് രാജ്യത്ത് നികുതി വരുമാനം ഉയരാനുളള കാരണം.
Post Your Comments