KeralaLatest NewsNews

സംസ്ഥാനത്തെ പഞ്ചായത്തുകള്‍ ഇനി ഓണ്‍ലൈന്‍ ആകും

സംസ്ഥാനത്തെ പഞ്ചായത്തുകള്‍ ഇനി മുതല്‍ ഓണ്‍ലൈനാകുന്നു. 2020 സെപ്റ്റംബറില്‍ 154 പഞ്ചായത്തിലും, 2021ല്‍ 155 പഞ്ചായത്തിലും ഇന്റഗ്രേറ്റഡ് ലോക്കല്‍ സെല്‍ഫ് ഗവേണന്‍സ് മാനേജ്‌മെന്റ് സിസ്റ്റം (ഐ.എല്‍.ജി.എം.എസ്) സജ്ജമാക്കുകയാണ്.
സേവനങ്ങള്‍ ഓണ്‍ലൈന്‍ ആകുന്നതോടെ ലോകത്ത് എവിടെനിന്നും ഉപയോക്താക്കള്‍ക്കു പഞ്ചായത്തില്‍ അപേക്ഷകള്‍ സമര്‍പ്പിക്കാം.
മിക്ക പഞ്ചായത്തുകളും ഓണ്‍ലൈന്‍ സംവിധാനത്തിന്റെ പരീക്ഷണം ഇതിനോടകം തുടങ്ങിക്കഴിഞ്ഞു.
തിരക്കേറുന്ന സമയത്ത് സേവനങ്ങള്‍ തടസപ്പെടുന്നതായി കണ്ടെത്തിയതോടെ സെര്‍വറുകള്‍ ശകതിപ്പെടുത്തുന്ന നടപടികള്‍ പുരോഗമിക്കുകയാണ്. പുതിയ സംവിധാനം വരുന്നതോടെ
അപേക്ഷകളും പരാതികളും വീട്ടിലിരുന്നു തന്നെ കമ്പ്യൂട്ടര്‍, മൊബൈല്‍ ഫോണ്‍ എന്നിവ ഉപയോഗിച്ച് ഇന്റര്‍നെറ്റിന്റെ സഹായത്തോടെ സമര്‍പ്പിക്കാം. അപേക്ഷ ഫീസും മറ്റു ഫീസുകളും ഓണ്‍ലൈന്‍ ആയി അടക്കാനും അപേക്ഷയിന്‍ മേലുള്ള വിശദാംശങ്ങളും ഉപയോക്താക്കള്‍ക്ക് ഓണ്‍ലൈനായി തന്നെ അറിയാനും ഇത് വഴി സാധിക്കും . അപേക്ഷകള്‍ മുന്‍ഗണനാക്രമം അനുസരിച്ചു തീര്‍പ്പാകുന്നു എന്ന് ഉറപ്പാക്കാനും സംവിധാനം സഹായകരമാകും. പദ്ധതിയുടെ ഭാഗമായി മൊബൈല്‍ ആപ്പ് പുറത്തിറക്കാനുള്ള പദ്ധതിയും അണിയറയില്‍ നടക്കുന്നുണ്ട്. ഇതു പ്രാവര്‍ത്തികമായാല്‍ സേവനങ്ങള്‍ എല്ലാം തന്നെ മെബൈലിലൂടെ ഉപയോക്താക്കളിലെത്തും.

shortlink

Related Articles

Post Your Comments

Related Articles


Back to top button