പത്തനംതിട്ട: യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച നാലു പേര്‍ അറസ്റ്റില്‍. തട്ട ഒരിപ്പറത്ത് ഉത്സവം കണ്ടു മടങ്ങുകയായിരുന്ന യുവാവിനെയാണ് വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചത്. പടുകൊടുക്കല്‍ സ്വദേശികളായ പ്രജിത്ത്, വിഷ്ണു, നിഥിന്‍, പറക്കോട് സ്വദേശി ഇജാസ് എന്നിവരാണ് അറസ്റ്റിലായത്. മുഖ്യപ്രതിയുള്‍പ്പെടെ രണ്ടു പേര്‍ കൂടി പിടിയിലാകാനുണ്ടെന്നാണ് വിവരം. പ്രതികളില്‍ പലരും ക്രിമിനല്‍ പശ്ചാത്തലത്തില്‍ ഉള്ളവരാണെന്ന് പോലീസ് വ്യക്തമാക്കി. ഇവരെല്ലാം പല കഞ്ചാവ് കേസുകളിലും പ്രതികളാണെന്നും പോലീസ് പറഞ്ഞു.
വള്ളിക്കോട് തൃക്കോവില്‍ തൃപ്പാറ തെക്കേ തുണ്ടുപറമ്പില്‍ നിധിന്‍ കുമാറിനെ ഉത്സവം കഴിഞ്ഞ് വരുന്ന വഴിയില്‍ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇയാള്‍ കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇതുവരെ നിധിന്‍ അപകടനില തരണം ചെയ്തിട്ടില്ല.
കളിത്തോക്കിനെ ചൊല്ലി തുടങ്ങിയ തര്‍ക്കമാണ് കൊലപാതക ശ്രമത്തിലേക്ക് വഴിയൊരുക്കിയത്. കളിത്തോക്ക് വാങ്ങിയതിനെ ചൊല്ലി പ്രതികള്‍ നിധിനും സുഹൃത്തുക്കളുമായി ഉന്തും തള്ളുമുണ്ടായി. അവിടെ നിന്ന് വീട്ടിലേക്ക് മടങ്ങിയ നിധിനേയും സുഹൃത്തുക്കളേയും കാറിലെത്തിയ പ്രതികള്‍ ഇടിച്ചുവീഴ്ത്തിയ ശേഷം വെട്ടുകയായിരുന്നു.
നരിയാപുരം സെന്റ് പോള്‍ സ്‌കൂളിന് സമീപത്തു വെച്ചായിരുന്നു ആക്രമണം. മാരകായുധങ്ങളുമായി വന്ന സംഘം കൊലവിളി മുഴക്കിയതോടെ നിധിന് ഒപ്പമുണ്ടായിരുന്നവര്‍ ഓടി രക്ഷപ്പെടുകയായിരുന്നു. നിധിന് തലയ്ക്കും തോളിനും ആഴത്തില്‍ വെട്ടേറ്റിട്ടുണ്ട്.
Post Your Comments