KeralaLatest NewsNewsIndia

‘ബിജെപിയെ തൂത്തുവാരിക്കളയണം’, രാജ്യസ്നേഹികളായ ഓരോ പൗരനും അതാണ്‌ ആഗ്രഹിക്കുന്നത്: ബൃന്ദാ കാരാട്ട്

കണ്ണൂര്‍: ബിജെപിയെ തൂത്തുവാരിക്കളയണമെന്നാണ് രാജ്യസ്നേഹികളായ ഓരോ പൗരനും ആഗ്രഹിക്കുന്നതെന്ന് സിപിഎം പോളിറ്റ്ബ്യൂറോ അംഗം ബൃന്ദാ കാരാട്ട്. കണ്ണൂരിൽ നടക്കുന്ന പാർട്ടി കോൺഗ്രസിൽ മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിലായിരുന്നു ബൃന്ദാ കാരാട്ടിന്റെ പ്രസ്താവന.

Also Read:18 വയസിന് മുകളിലുള്ളവർക്ക് ബൂസ്റ്റര്‍ ഡോസ്: തീയതി വ്യക്തമാക്കി കേന്ദ്രസർക്കാർ

‘രാജ്യത്തിന്റെ ജനാധിപത്യ മതനിരപേക്ഷ ഘടനയ്ക്ക് ആഘാതമേല്‍പ്പിക്കുന്ന ആപത്കരമായ നയസമീപനങ്ങളുമായി നീങ്ങുന്ന ബിജെപിക്കെതിരായ പോരാട്ടമേറ്റെടുക്കേണ്ടത് ജനങ്ങളുടെ പ്രസ്ഥാനമായ സിപിഎമ്മിന്റെ കടമയാണ്. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് അപ്പുറത്തേക്ക് എല്ലാ തലങ്ങളിലുമുള്ള സാമൂഹ്യപ്രസ്ഥാനങ്ങളെയും പോരാട്ടത്തില്‍ അണിചേര്‍ക്കുകയാണ് ലക്ഷ്യം’, ബൃന്ദാ കാരാട്ട് ചൂണ്ടിക്കാട്ടി.

‘രാജ്യത്ത് പല തലങ്ങളില്‍ ആകസ്മികമായ പ്രക്ഷോഭങ്ങളുണ്ടാകുന്നുണ്ട്. പൗരത്വഭേദഗതിക്കെതിരായ പ്രക്ഷോഭം ഇതിലാദ്യത്തേതായിരുന്നു. കര്‍ഷകസമരം പിന്നീടുണ്ടായി. അത്തരം സമരൈക്യം ശക്തിപ്പെടുത്തി പരമാവധി രാഷ്ട്രീയശക്തി സംഭരിക്കണം’, അവർ കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button