
തിരുവനന്തപുരം: തിരുവനന്തപുരം കഴക്കൂട്ടത്ത് യുവാവിന് നേരെ ബോംബേറ്. ബൈക്കിലെത്തിയ മൂന്നംഗ സംഘമാണ് ബോംബെറിഞ്ഞത്. ആക്രമണത്തില്‍ , തുമ്പ സ്വദേശി പുതുരാജന്‍ ക്ലീറ്റസിന് പരിക്കേറ്റു. ഇയാള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
വ്യാഴാഴ്ച രാത്രി ഏഴരയോടെയാണ് സംഭവം. കഠിനംകുളം സ്വദേശിയായ അജിത് ലിയോണിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ആക്രമിച്ചത്. സിജു, സുനില്‍ എന്നീ സുഹൃത്തുക്കളുമായി സംസാരിച്ചുകൊണ്ട് നില്‍ക്കവെയാണ് ക്ലീറ്റസിന് നേരെ ബാംബേറുണ്ടായത്.
ആക്രമണത്തില്‍ ക്ലീറ്റസിന്റെ വലതുകാല്‍ തകര്‍ന്നിട്ടുണ്ട്. സംഭവത്തില്‍, പോലീസ് അന്വേഷണം ആരംഭിച്ചു. ലഹരി മാഫിയ സംഘമാണ് ബോംബേറിന് പിന്നിലെന്ന് പോലീസ് പറഞ്ഞു.
Post Your Comments