Latest NewsCinemaNewsIndiaEntertainmentKollywoodMovie Gossips

വിജയ് ചിത്രം ‘ബീസ്റ്റ്’ നിരോധിക്കണമെന്ന് മുസ്ലിം ലീഗ്

ചെന്നൈ: സൂപ്പർ താരം വിജയ് നായകനാകുന്ന ‘ബീസ്റ്റ് എന്ന ചിത്രത്തിന്റെ റിലീസ് തമിഴ്നാട്ടിൽ നിരോധിക്കണമെന്ന ആവശ്യവുമായി തമിഴ്‌നാട് മുസ്ലിം ലീഗ് രംഗത്ത്. ചിത്രത്തിൽ ഇസ്ലാം മതവിശ്വാസികളെ തീവ്രവാദികളായി ചിത്രീകരിച്ചുവെന്ന ആരോപണം ഉയർത്തിയാണ് നിരോധനം ആവശ്യപ്പെട്ടിട്ടുള്ളത്. ചിത്രത്തിന്റെ റിലീസ് തടയുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന ആഭ്യന്തര സെക്രട്ടറി എസ്കെ പ്രഭാകറിന് ലീഗ് കത്തുനൽകിയാതായി തമിഴ്‌നാട് മുസ്ലിം ലീഗ് അധ്യക്ഷൻ വിഎംഎസ് മുസ്തഫ അറിയിച്ചു.

‘തീവ്രവാദം, ബോംബാക്രമണം വെടിവെപ്പുകൾ എന്നിവയ്ക്ക് പിന്നിൽ മുസ്ലീമുകൾ മാത്രമാണെന്ന തരത്തിൽ സിനിമകളിൽ വളച്ചൊടിക്കുകയാണ്. ഇത് ഖേദകരമാണ്. ‘ബീസ്റ്റ്’ പ്രദർശനത്തിനെത്തിയാൽ അത് അസാധാരണ സാഹചര്യത്തിലേക്ക് നയിക്കും’ മുസ്ലിം ലീഗ് കത്തിൽ വ്യക്തമാക്കി. കുവൈറ്റിന്റെ താൽപ്പര്യങ്ങൾക്ക് വിരുദ്ധമായി ഇസ്ലാമിക ഭീകരതയുടെ ദൃശ്യങ്ങൾ ചിത്രത്തിൽ കാണിക്കുന്നതിനാൽ ചിത്രം കുവൈറ്റിൽ വിലക്കിയതായും ലീഗ് ചൂണ്ടിക്കാട്ടി.

വിനോദയാത്രയ്ക്ക് പോയ വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു‌

ശിവ കാർത്തികേയൻ നായകനായ ഡോക്ടറിന് ശേഷം നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്യുന്ന ചിത്രമാണ് ബീസ്റ്റ്. ഏപ്രിൽ 13നാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button