കണ്ണൂർ: പാർട്ടി കോൺഗ്രസ് കണ്ണൂരിന്റെ മണ്ണിൽ അരങ്ങേറുമ്പോൾ സ്റ്റാലിനടക്കമുള്ള നേതാക്കൾ വേദിയിലെത്തിയിട്ടും രാഹുൽ ഗാന്ധിയെ മാറ്റി നിർത്തിയതിൽ പ്രതിഷേധം അറിയിച്ച് അഡ്വ ശ്രീജിത്ത് പെരുമന. തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനും കേരള മുഖ്യമന്ത്രി പിണറായി വിജയനും പങ്കെടുക്കുന്ന ഒരു സെമിനാറിൽ പങ്കെടുക്കുന്നതിനു രാഹുലിന് വിലക്കേർപ്പെടുത്തുന്നത് ഫാസിസ്റ്റ് രീതിയാണെന്ന് ശ്രീജിത്ത് പെരുമന വിമർശിച്ചു. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ വിമർശനം.
‘ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ പാർട്ടി, അതിലെ ഒരു സീനിയർ നേതാവിനെ ജനാധിപത്യ ചർച്ചകളിൽ നിന്നും വിലക്കുന്നത് ജനാധിപത്യത്തിന് വിരുദ്ധവും അപരിഷ്കൃത നടപടിയുമാണ്. ഇതൊരുമാതിരി അയൽക്കൂട്ടത്തിലെ വീട്ടമ്മമാരുടെ പടലപിണക്കം പോലെ പടവലങ്ങപോലെ വളരുന്ന ഘട്ടത്തിൽ രണ്ട് ജനാധിപത്യ പാർട്ടികൾ ഇളിഭ്യരാകുന്നു’, ശ്രീജിത്ത് പെരുമന ഫേസ്ബുക്കിൽ കുറിച്ചു.
കുറിപ്പിന്റെ പൂർണ്ണരൂപം:
തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനും കേരള മുഖ്യമന്ത്രി പിണറായി വിജയനും പങ്കെടുക്കുന്ന ഒരു സെമിനാറിൽ പങ്കെടുക്കുന്നതിനു വിലക്കേർപ്പെടുത്തുന്നത് ഫാസിസ്റ്റ് രീതിയാണ്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ പാർട്ടി അതിലെ ഒരു സീനിയർ നേതാവിനെ ജനാധിപത്യ ചർച്ചകളിൽ നിന്നും വിലക്കുന്നത് ജനാധിപത്യത്തിന് വിരുദ്ധവും അപരിഷ്കൃത നടപടിയുമാണ്. ഇതൊരുമാതിരി അയൽക്കൂട്ടത്തിലെ വീട്ടമ്മമാരുടെ പടലപിണക്കം പോലെ പടവലങ്ങപോലെ വളരുന്ന ഘട്ടത്തിൽ രണ്ട് ജനാധിപത്യ പാർട്ടികൾ ഇളിഭ്യരാകുന്നു
അഡ്വ ശ്രീജിത്ത് പെരുമന
Post Your Comments