തിരുവനന്തപുരം: കെ.എസ്.ഇ.ബിയുടെ പരുത്തിപ്പാറ സബ് സ്റ്റേഷനിൽ പൊട്ടിത്തെറി. ഇന്ന് രാവിലെയാണ് പൊട്ടിത്തെറിയുണ്ടായത്. സ്റ്റേഷനിൽ ജോലിയിലുണ്ടായിരുന്ന ഒരു ജീവനക്കാരന് ഗുരുതര പരുക്കേറ്റതായി റിപ്പോർട്ട്. കെ.എസ്.ഇ.ബിയിലെ പ്രതിസന്ധിയുടെ വ്യാപ്തി കൂടുതൽ വ്യക്തമാക്കുന്ന അപടകമാണ് സംഭവിച്ചിരിക്കുന്നത്. കെ.എസ്.ഇ.ബിയിലെ പ്രതിസന്ധിയെ തുടർന്ന് സമരങ്ങളും സമരമുറകളും ചർച്ചയാകുന്നതിനിടെയാണ്, കെ.എസ്.ഇ.ബി ആസ്ഥാനത്തിന് തൊട്ടടുത്ത് തന്നെയുള്ള സ്റ്റേഷനിൽ പൊട്ടിത്തെറി സംഭവിച്ചതും.
Also Read:കന്യകമാരെ വിൽപ്പനയ്ക്ക് വെയ്ക്കുന്ന ഒരു ഇന്ത്യൻ ഗ്രാമം: ഇപ്പോഴും പിന്തുടരുന്ന ചില വിചിത്ര ആചാരങ്ങൾ
അതേസമയം, ഓഫീസർമാരും ചെയർമാനും തമ്മിലടി തുടരുകയാണിപ്പോഴും. വിലക്കും ഡയസ്നോണും അവഗണിച്ച് കെ.എസ്.ഇ.ബി ചെയർമാനെതിരെ സി.പി.എം അനുകൂല ഓഫീസേഴ്സ് അസോസിയേഷൻ സമരം തുടരുകയാണ്. ഇതിനിടെ, അനാവശ്യ സമരക്കാർക്കുള്ള ഷോക്ക് ചികിത്സയെന്നോണം, സംഘടനാ പ്രസിഡന്റ് എം.ജി.സുരേഷ്കുമാറിനെ ചെയർമാൻ ഡോ.ബി.അശോക് കഴിഞ്ഞ ദിവസം സസ്പെൻഡ് ചെയ്തിരുന്നു. ഇതോടെ ബോർഡിൽ രണ്ടു മാസം മുമ്പ് ഇടതുമുന്നണിയും മന്ത്രിയും ഇടപെട്ടുണ്ടാക്കിയ സമാധാനാന്തരീക്ഷം വീണ്ടും തകർന്നു. കെ.എസ്.ഇ.ബിയിലെ പ്രതിസന്ധി കൂടുതൽ വഷളാവുകയാണ്.
പവർസിസ്റ്റം വിഭാഗത്തിൽ എക്സിക്യൂട്ടീവ് എൻജിനിയറായ എ.ജി. സുരേഷ്‌കുമാറിന്റെ സസ്‌പെൻഷൻ, വൈദ്യുതി മന്ത്രി കെ കൃഷ്‌ണകുട്ടി ശരിവെച്ചതോടെ നിലവിൽ ഉണ്ടായിരുന്ന, സമാധാന അന്തരീക്ഷം കൂടി ഇല്ലാതായി. നടപടിയിൽ പ്രതിഷേധമറിയിച്ച്, അസോസിയേഷന്റെ നേതൃത്വത്തിൽ ഇന്നലെ വൈദ്യുതി ഭവന് മുന്നിലും, മുഴുവൻ സർക്കിളുകളിലും പ്രകടനം നടത്തി. ചെയർമാനെതിരെ ശക്തമായ പോരാട്ടത്തിനൊരുങ്ങുകയാണ് സി.പി.എം അനുകൂലികളായ ഓഫീസർമാർ.
Post Your Comments