ലക്നൗ: ഉത്തര്‍പ്രദേശില്‍ ഗോരഖ്‌നാഥ് ക്ഷേത്രം ആക്രമിച്ചതിന്റെ പശ്ചാത്തലത്തില്‍, യോഗി സര്‍ക്കാര്‍ ആരാധനാലയങ്ങളില്‍ സുരക്ഷ ശക്തമാക്കി. ക്ഷേത്രങ്ങള്‍ക്ക് നേരെ ആക്രമണം നടത്താനുളള സാദ്ധ്യത നിലനില്‍ക്കുന്നതിനെ തുടര്‍ന്നാണ് സുരക്ഷ വര്‍ദ്ധിപ്പിച്ചത്. കഴിഞ്ഞ ദിവസം തീവ്രവാദി സംഘടനയുമായി ബന്ധമുള്ളതെന്ന് സംശയിക്കപ്പെടുന്ന ഒരാള്‍ ഗോരഖ്പൂര്‍ ക്ഷേത്രത്തില്‍ ആക്രമണം നടത്താന്‍ എത്തിയിരുന്നു.
Read Also : ശാരീരിക ബന്ധത്തിനു ശേഷം മറ്റൊരു വിവാഹം ചെയ്തതു കൊണ്ടു മാത്രം പീഡനം ചുമത്താനാവില്ല: ഹൈക്കോടതി
അഹമ്മദ് മുര്‍താസ അബ്ബാസി എന്നയാളാണ് അള്ളാഹു അക്ബര്‍ എന്ന് ആക്രോശിച്ചുകൊണ്ട് ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ ശ്രമിച്ചത്. തടയാന്‍ തുനിഞ്ഞ രണ്ട് പോലീസ് ഉദ്യോഗസ്ഥരെ ഇയാള്‍ ആക്രമിച്ചു. തുടര്‍ന്ന്, പത്ത് മിനിറ്റോളം നേരം യുവാവ് പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. കൂടുതല്‍ പോലീസ് സേന എത്തി നാട്ടുകാരുടെ സഹായത്തോടെയാണ്, മാരകായുധം ഉപയോഗിച്ച് ആക്രമിക്കാന്‍ നിന്നയാളെ പിടികൂടിയത്.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍, ഇയാള്‍ സാക്കിര്‍ നായിക്കിന്റെ ആശയങ്ങള്‍ പിന്തുടരുന്നയാളാണെന്ന് വ്യക്തമാകുകയായിരുന്നു.
Post Your Comments