ErnakulamLatest NewsKeralaNattuvarthaNews

ശാരീരിക ബന്ധത്തിനു ശേഷം മറ്റൊരു വിവാഹം ചെയ്തതു കൊണ്ടു മാത്രം പീഡനം ചുമത്താനാവില്ല: ഹൈക്കോടതി

കൊച്ചി: ശാരീരിക ബന്ധത്തിനു ശേഷം മറ്റൊരു വിവാഹം ചെയ്തതു കൊണ്ടു മാത്രം പീഡനം ചുമത്താനാവില്ലെന്ന് വ്യക്തമാക്കി ഹൈക്കോടതി. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന കുറ്റം ബാധകമാകണമെങ്കിൽ, സത്യം മറച്ചുവച്ചു തെറ്റിദ്ധരിപ്പിച്ചു ശാരീരിക ബന്ധത്തിനു മുതിരുകയോ ഇക്കാര്യത്തിൽ സ്ത്രീയ്ക്ക് തീരുമാനത്തിനുള്ള സ്വാതന്ത്ര്യം നിഷേധിക്കുകയോ ചെയ്യണമെന്ന് ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.

വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്ന കേസിൽ സെഷൻസ് കോടതി ജീവപര്യന്തം തടവിനു ശിക്ഷിച്ചതിനെതിരെ പ്രതിയായ വണ്ടിപ്പെരിയാർ സ്വദേശി നൽകിയ അപ്പീൽ അനുവദിച്ചാണ് ഡിവിഷൻ ബെഞ്ചിന്റെ വിധി. തുടർന്ന്, ശിക്ഷ റദ്ദാക്കിയ കോടതി പ്രതിയെ വിട്ടയച്ചു. വർഷങ്ങളായി പ്രണയത്തിലായിരുന്ന യുവതിയുമായി പ്രതി ശാരീരിക ബന്ധത്തിലേർപ്പെടുകയും പിന്നീട്, വിവാഹത്തിന് വീട്ടുകാർ സമ്മതിക്കാഞ്ഞതിനെ തുടർന്ന് മറ്റൊരാളെ വിവാഹം ചെയ്യുകയുമായിരുന്നു. ശാരീരിക ബന്ധത്തിന് യുവതിയുടെ അനുമതിയുണ്ടായിരുന്നുവെന്ന് വ്യക്തമാണെന്ന് കോടതി ചൂണ്ടിക്കാട്ടി.

മുസ്‌കാൻ ‘ഇന്ത്യയുടെ കുലീനയായ സ്ത്രീ’, ഹിജാബിനു വേണ്ടി ഇന്ത്യയിലെ മുസ്ലീങ്ങള്‍ പ്രതികരിക്കണം: അല്‍ഖ്വയ്ദ

എന്നാൽ, പ്രതി ശാരീരിക ബന്ധത്തിന് അനുമതി നേടിയത് വ്യാജ വാഗ്ദാനം നൽകിയോ, വസ്തുതകൾ മറച്ചു വച്ചോ ആണെന്ന് പ്രോസിക്യൂഷനു തെളിയിക്കാനായില്ലെന്നും ലൈംഗികതയുടെ കാര്യത്തിൽ തീരുമാനമെടുക്കാനുള്ള സ്ത്രീയുടെ അധികാരം സംരക്ഷിക്കണം എന്നാണു നിയമം ലക്ഷ്യമിടുന്നതെന്നും കോടതി പറഞ്ഞു. ശാരീരിക ബന്ധത്തിനു മുൻപ് പ്രതി തനിക്ക് അറിവുള്ള കാര്യങ്ങൾ മറച്ചുവയ്ക്കുകയോ തെറ്റിദ്ധരിപ്പിക്കുകയോ ചെയ്താൽ അത് സ്ത്രീയുടെ തീരുമാനത്തെ സ്വാധീനിക്കുമെന്നും സാഹചര്യങ്ങൾ വിലയിരുത്തി കേസിൽ തീരുമാനമെടുക്കണമെന്നും കോടതി വ്യക്തമാക്കി.

പ്രതിയും യുവതിയും പത്ത് വർഷത്തിലേറെ പ്രണയത്തിലായിരുന്നുവെന്നും യുവതിയെ വിവാഹം ചെയ്യണമെന്നു പ്രതിക്ക് ഉദ്ദേശ്യം ഉണ്ടായിരുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി. എന്നാൽ, വീട്ടുകാരുടെ എതിർപ്പു മൂലം വാഗ്ദാനം പാലിക്കാനായില്ലെന്ന് വ്യക്തമാണെന്നും കോടതി പറഞ്ഞു. ഇവിടെ, വാഗ്ദാനം ലംഘിച്ചു എന്നു പറയാമെങ്കിലും വിവാഹം കഴിക്കുമെന്നു വ്യാജ വാഗ്ദാനം നൽകിയെന്ന് കരുതാനാവില്ലെന്ന് കോടതി പറഞ്ഞു. സംശയത്തിന്റെ ആനുകൂല്യം നൽകിയാണ് പ്രതിയെ വിട്ടയയ്ക്കുന്നതെന്നും കോടതി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button