മുംബൈ: എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർ റെയ്ഡ് നടത്തി സ്വത്തുക്കൾ കണ്ടുകെട്ടിയതിനോട് പ്രതികരിച്ച് മഹാരാഷ്ട്ര എംഎൽഎ സഞ്ജയ് റാവത്ത്. അലിബാഗിലെ ഭൂമിയും ദാദറിലെ ഫ്ലാറ്റുമാണ് എൻഫോഴ്സ്മെന്റ് അധികൃതർ കണ്ടുകെട്ടിയത്.
‘നിങ്ങൾക്കെന്നെ വെടിവെച്ചു കൊല്ലാം, സ്വത്തുക്കൾ മുഴുവൻ കണ്ടുകെട്ടാം, ജയിലിലടക്കാം, എന്നാലും ഞാൻ ഭയപ്പെടില്ല. ഞാൻ ബാലാസാഹിബ് താക്കറെയുടെ അനുചരനാണ്, ഒരു യഥാർത്ഥ ശിവ സൈനികൻ. ഇതിനൊന്നും എന്നെ ഭയപ്പെടുത്താൻ സാധിക്കില്ല’ റാവത്ത് പറഞ്ഞു.
എന്തൊക്കെ തന്നെ സംഭവിച്ചാലും ശരി അന്തിമവിജയം സത്യത്തിനായിരിക്കുമെന്ന് റാവത്ത് വ്യക്തമാക്കി. താൻ ശക്തമായി പോരാടുമെന്നും, എല്ലാവരുടെയും തനിനിറം വെളിച്ചത്തു കൊണ്ടു വരുമെന്നും മുന്നറിയിപ്പ് നൽകാനും സഞ്ജയ് റാവത്ത് മറന്നില്ല
Post Your Comments