അടൂർ: റോഡരികിൽ നിന്ന തമിഴ്നാട് സ്വദേശിയായ ലോറി ഡ്രൈവർ കാറിടിച്ച് മരിച്ചു. തമിഴ്നാട് ധർമപുരി കറുത്തംപട്ടി സ്വദേശി മൂർത്തിയാണ് (48) മരിച്ചത്.
ഇന്നലെ രാവിലെ 11.15-നാണ് അപകടം നടന്നത്. നെല്ലിമൂട്ടിൽപടിക്കു സമീപം ബൈപാസിലെ റോഡരികിലുള്ള തട്ടുകടയ്ക്കു പുറത്ത് ചായ കുടിക്കാൻ നിൽക്കുകയായിരുന്നു മൂർത്തി. ലോറി സമീപത്തു തന്നെ പാർക്ക് ചെയ്തിരുന്നു.
Read Also : ‘ഉക്രൈനിലെ ബുക്കയിൽ നടന്ന മനുഷ്യക്കുരുതി അത്യന്തം വേദനാജനകം’ : യു.എൻ രക്ഷാസമിതിയിൽ ഇന്ത്യ
ഈ സമയം കോട്ടയം ഭാഗത്തു നിന്നും വന്ന ഇന്നോവ കാർ നിയന്ത്രണം വിട്ട് മൂർത്തിയെ ഇടിക്കുകയായിരുന്നു. സമീപത്ത് ലോട്ടറി കച്ചവടം ചെയ്യുകയായിരുന്ന സ്ത്രീ സമീപത്തെ തോട്ടിലേക്ക് ഇറങ്ങിയതിനാൽ ഇവർ അപകടത്തിൽ നിന്നു രക്ഷപ്പെടുകയായിരുന്നു. തുടർന്ന്, തട്ടുകടയ്ക്കു സമീപമിരുന്ന ബൈക്കിൽ ഇടിച്ചാണ് കാർ നിന്നത്.
മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Post Your Comments