തൃശൂര്‍: കോര്‍പ്പറേഷന്‍ മേയര്‍ എംകെ വര്‍ഗീസിനും ഡ്രൈവര്‍ക്കുമെതിരെ വധശ്രമത്തിന് കേസെടുത്തു. കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന പരാതിയിലാണ് കേസ്. തൃശൂര്‍ ഈസ്റ്റ് പൊലീസാണ് കേസെടുത്തത്. കഴിഞ്ഞ ദിവസം, കുടിവെള്ള വിഷയവുമായി ബന്ധപ്പെട്ട് പ്രതിപക്ഷം പ്രതിഷേധം നടത്തിയിരുന്നു. ഇതിനിടെ, മേയറുടെ കാര്‍ തടഞ്ഞ പ്രതിപക്ഷ കൗണ്‍സിലര്‍ ജോണ്‍ ഡാനിയേലിനെ ഇടിച്ചു തെറിപ്പിക്കും വിധമായിരുന്നു മേയറുടെ ഡ്രൈവര്‍ കാര്‍ മുന്നോട്ടെടുത്തതെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു.
കോര്‍പ്പറേഷന്‍ പരിധിയില്‍ വിതരണം ചെയ്യുന്ന കുടിവെള്ളം ചെളിവെള്ളമാണെന്ന് ആരോപിച്ച് കോണ്‍ഗ്രസ്സ് കൗണ്‍സിലര്‍മാര്‍ നടത്തിയ പ്രതിഷേധമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. കൗണ്‍സില്‍ യോഗത്തില്‍ മേയര്‍ എംകെ വര്‍ഗീസിന്റെ കോലത്തില്‍ ചെളിവെള്ളം തളിച്ചതോടെ മേയര്‍ കൗണ്‍സില്‍ ഹാള്‍ വിട്ടു പോകുകയായിരുന്നു. കാര്‍ മുന്നോട്ടെടുത്തിനെ തുടര്‍ന്ന്, പ്രതിപക്ഷ വനിതാ കൗണ്‍സിലറടക്കമുള്ളവര്‍ക്ക് പരുക്കേറ്റിരുന്നു.
പുതൂക്കര കൗണ്‍സിലര്‍ മേഫി ഡെല്‍സനാണ് പരിക്കേറ്റത്. തുടര്‍ന്ന്, മേയര്‍ കോര്‍പ്പറേഷന്‍ കാര്യാലയത്തില്‍ നിന്നും പോയെങ്കിലും പ്രതിഷേധക്കാര്‍ മേയറുടെ ചേമ്പറില്‍ കുത്തിയിരുന്നു പ്രതിഷേധിച്ചു. അതേസമയം, ഡ്രൈവറെ പിരിച്ചുവിടാതെ മേയറുടെ ചേംബറിന് മുന്നിലെ കുത്തിയിരിപ്പ് സമരം അവസാനിപ്പിക്കില്ലെന്ന് കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ അറിയിച്ചു.
Post Your Comments