തൃശൂര്‍: ലോക്സഭാ തെരഞ്ഞെടുപ്പില്‍ തൃശൂരിലെ ഇടതുപക്ഷത്തിന്റെ പരാജയത്തിന് കാരണം മേയറുടെ സുരേഷ് ഗോപി അനുകൂല പ്രസ്താവനയാണെന്ന് കരുതുന്നില്ലെന്ന് സിപിഎം ജില്ലാ സെക്രട്ടറി എം.എം വര്‍ഗീസ്.
Read Also: തൃശൂരില്‍ വീണ്ടും ആവേശം മോഡലില്‍ ഗുണ്ടയുടെ ജന്മദിനാഘോഷം: 32 പേര്‍ പൊലീസ് കസ്റ്റഡിയില്‍
‘ബിജെപി ജയിക്കുകയെന്നത് വളരെ മോശമാണ്. എല്‍ഡിഎഫിനെ സംബന്ധിച്ചിടത്തോളം അത് കനത്ത തിരിച്ചടിയാണെന്നും ജില്ലാ സെക്രട്ടറി കൂട്ടിച്ചേര്‍ത്തു. മേയറുടെ സുരേഷ് ഗോപി പിന്തുണയാണ് തോല്‍വിക്ക് കാരണമെന്നത് അവരുടെ വിലയിരുത്തലാണ്. കേന്ദ്രമന്ത്രിയെന്ന നിലയിലാണ് അദ്ദേഹത്തെക്കുറിച്ച് അങ്ങനെ പറഞ്ഞതെന്നും രാഷ്ട്രീയമായി അതിനെ ബന്ധപ്പെടുത്തേണ്ടെന്നും മേയര്‍ തന്നെ പറഞ്ഞിട്ടുണ്ട്. ഇനി അതിനെ സംബന്ധിച്ച് താനൊരു പ്രതികരണം നടത്തുന്നത് ഉചിതമാകില്ല’,വര്‍ഗീസ് പറഞ്ഞു.
അതേസമയം, തൃശൂര്‍ മേയര്‍ എം.കെ വര്‍ഗീസ് പദവി ഒഴിയണമെന്ന് സിപിഐ ജില്ലാ സെക്രട്ടറി കെകെ വത്സരാജ് പറഞ്ഞു. നേരത്തെയുണ്ടാക്കിയ കരാര്‍ അനുസരിച്ച് എംകെ വര്‍ഗീസിന്റെ കാലാവധി നേരത്തെ അവസാനിച്ചതാണ്. അതുകൊണ്ട് പദവി ഒഴിഞ്ഞ് അദ്ദേഹം ഇടതുപക്ഷത്തെ പിന്തുണയ്ക്കണമെന്ന് വത്സരാജ് പറഞ്ഞു.
Post Your Comments