Latest NewsKeralaNattuvarthaNewsIndia

രാഹുൽ കേരളത്തില്‍ മത്സരിച്ചത് ശുദ്ധ മണ്ടത്തരമായിരുന്നു, കോൺഗ്രസുമായി ഒന്നിനുമില്ല: എം എ ബേബി

തിരുവനന്തപുരം: രാഹുൽ കേരളത്തില്‍ മത്സരിച്ചത് ശുദ്ധ മണ്ടത്തരമായിരുന്നുവെന്ന് വിമർശിച്ച് എം എ ബേബി. ബി ജെ പിക്ക് ബദല്‍ രൂപീകരിക്കാന്‍ കെല്‍പ്പില്ലാത്ത പാര്‍ട്ടിയായി കോണ്‍ഗ്രസ്‌ മാറിയെന്നും, കോണ്‍ഗ്രസുമായി രാഷ്ട്രീയ മുന്നണിയോ, കൂട്ടുകെട്ടോ ഒരിക്കലും സാധ്യമല്ലെന്നും എം എ ബേബി പറഞ്ഞു.

Also Read:ഇന്ത്യന്‍ ജേഴ്സിയിൽ സഞ്ജു കൂടുതല്‍ മത്സരങ്ങള്‍ കളിക്കേണ്ടതായിരുന്നു: അക്തർ

‘അധികാരത്തിനായി ബി ജെ പിയും കോണ്‍ഗ്രസും വര്‍ഗീയത വളര്‍ത്തുന്നു. വര്‍ഗീയതക്കെതിരായ നിലപാട് കോണ്‍ഗ്രസ് തീരുമാനിക്കണം. കോണ്‍ഗ്രസും രാഹുല്‍ ഗാന്ധിയും വര്‍ഗീയതയോട് സന്ധിചെയ്യുന്നു. കേരളത്തില്‍ മത്സരിച്ചത് രാഹുലിന്റെ മണ്ടത്തരമായിരുന്നു’, എം എ ബേബി വ്യക്തമാക്കി.

‘കെ റെയില്‍ കേരളത്തിലെ യാത്രാപ്രശ്‌നം തീര്‍ക്കാനാണ്. ബദല്‍നയങ്ങളും പദ്ധതികളും കേരളം നടപ്പാക്കുന്നുണ്ട്. ഇരകളുടെ സദുദ്ദേശത്തോടെയുള്ള പരാതി കേള്‍ക്കും. ആശങ്കക്ക് പരിഹാരം ഉണ്ടാക്കും. ജനങ്ങളെ വിശ്വാസത്തിലെടുത്ത് പദ്ധതി നടപ്പാക്കും. പാര്‍ട്ടി കോണ്‍ഗ്രസില്‍ ഇതിനെ പോസിറ്റീവായി കണ്ടുകൊണ്ടുള്ള ചര്‍ച്ചകൾ നടക്കും’, ബേബി കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button