കവരത്തി : ലക്ഷദ്വീപിൽ ഇനിമുതൽ ബുധനാഴ്ചകളിൽ മോട്ടോർ വാഹനങ്ങൾ പാടില്ല. സൈക്കിൾ ഉപയോഗിച്ച് വേണം ജോലിയ്ക്കും മറ്റും സർക്കാർ ഉദ്യോഗസ്ഥർ അടക്കം പോകാനെന്നു സർക്കുലർ. പൊലൂഷൻ കൺട്രോൾ കമ്മറ്റിയുടെ അഭിപ്രായം പരിഗണിച്ചാണ് ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ പുതിയ ഉത്തരവ് ഇറക്കിയിരിക്കുന്നത്. നാളെമുതൽ ഇത് നടപ്പിലാകുമെന്നും ഉത്തരവിൽ പറയുന്നു.
എന്നാൽ, ഈ ഉത്തരവിനെ പരിഹസിച്ചു രംഗത്ത് എത്തിയിരിക്കുകയാണ് സിനിമാ പ്രവർത്തക അയിഷ സുൽത്താന. ഇവിടെ പെട്രോളിനും ഡീസലിനും വില കൂടി വരുന്നതുകൊണ്ട് ഇതൊരു ശീലമാക്കുന്നത് നല്ലതാണെന്നും അയിഷ പറയുന്നു. ‘ നമ്മളെ ബുദ്ധിമുട്ടിക്കാനല്ലാ, പാവം പ്രകൃതി സ്നേഹികളായ അവരെ നമ്മൾ വെറുതെ സംശയിച്ചു. ഇനി സൈക്കിൾ പോലും മാറ്റി വെച്ചിട്ട് നമുക്ക് കാളവണ്ടിയിലോ കുതിര വണ്ടിയിലോ യാത്ര ചെയ്യാം, ഇനി കൊച്ചീനു ദ്വീപിലേക്ക് പോണോങ്കിൽ തോണിയില്ലേ തുഴഞ്ഞങ്ങ് പോണം മിസ്റ്റർ’- എന്നും ആയിഷ സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു.
read also: യുഎസ്‌ടി തിരുവനന്തപുരം കാമ്പസിലെ മള്‍ട്ടി ലെവല്‍ കാര്‍ പാര്‍ക്കിംഗ് സംവിധാനം തുറന്നു
കുറിപ്പ പൂർണ്ണ രൂപം
ഇതൊരു ശീലമാക്കുന്നത് നല്ലതാണ് കാരണം ഇവിടെ പെട്രോളിനും ഡീസലിനും വില കൂടി വരുകയാണല്ലോ… ഇവരിതെങ്ങോട്ടാണ് എന്ന് മാത്രം നമ്മൾ ചോദിക്കരുത്
അവർ നമ്മളെ 50 വർഷം പുറകിലേക്ക് കൊണ്ട് എത്തിച്ചെന്നല്ലേ ഉള്ളു…
കപ്പൽ ഏഴെണ്ണം ഉള്ളിടത്തിൽ നിന്നും വെട്ടി കുറച്ച് രണ്ടെണ്ണമാക്കിയതും നമ്മൾ പിന്നിട്ട വഴികൾ ഓർമ്മിപ്പിക്കാനാണ് സുഹൃത്തുക്കളെ ഓർമ്മിപ്പിക്കാനാണ്…
(അല്ലെങ്കിൽ കടലിന് മുകളിൽ കൂടി കപ്പൽ ഇങ്ങനെ നിരന്തരം അങ്ങോട്ടും ഇങ്ങോട്ടും ഓടിയാൽ ആ കടൽ നശിച്ചു പോവുമല്ലോ എന്ന് ഓർത്തിട്ടാവും )
അല്ലാതെ നമ്മളെ ബുദ്ധിമുട്ടിക്കാനല്ലാ, പാവം പ്രകൃതി സ്നേഹികളായ അവരെ നമ്മൾ വെറുതെ സംശയിച്ചു ?
ഇനി സൈക്കിൾ പോലും മാറ്റി വെച്ചിട്ട് നമുക്ക് കാളവണ്ടില്ലോ കുതിര വണ്ടിയിലോ യാത്ര ചെയ്യാം, ഇനി കൊച്ചിന്ന് ദ്വീപിലേക്ക് പോണോങ്കിൽ ഇമ്മള തോണിയില്ലേ തുഴഞ്ഞങ്ങ് പോണം മിസ്റ്റർ ?
Post Your Comments