കുവൈത്ത് സിറ്റി: വീട്ടുജോലിക്കാരുടെ കുറഞ്ഞ വേതനം ഉയർത്തി കുവൈത്ത്. വീട്ടുജോലിക്കാരുടെ കുറഞ്ഞ വേതന പരിധി 60 ദിനാറിൽ (14976 രൂപ) നിന്ന് 75 ദിനാറാക്കി (18720 രൂപ) ഉയർത്തുമെന്ന് പബ്ലിക് അതോറിറ്റി ഫോർ മാൻപവർ അറിയിച്ചു.
കുവൈത്തിലെ ഗാർഹിക ജോലിക്കാരുടെ വേതനത്തിലെ ഏറ്റക്കുറച്ചിലുകൾ റിക്രൂട്ട്‌മെന്റിനെ ബാധിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. നിലവിൽ വിവിധ രാജ്യക്കാർക്ക് വ്യത്യസ്ത നിരക്കും പ്രചാരത്തിലുണ്ട്. വേതനം വർദ്ധിപ്പിക്കുന്നതിന് പിന്നാലെ ഇവ ഏകീകരിക്കാനും സർക്കാർ പദ്ധതിയിടുന്നുണ്ടെന്നാണ് വിവരം.
Read Also: റഷ്യ-ഇന്ത്യ ബന്ധം കൂടുതല്‍ ദൃഢമാകുന്നു : റഷ്യയുടെ സൗഹൃദ ലിസ്റ്റില്‍ ഇന്ത്യയ്ക്ക് ഒന്നാം സ്ഥാനം
Post Your Comments