
പെരിന്തല്‍മണ്ണ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഗര്‍ഭിണിയാക്കിയ കേസില്‍ പ്രതിയ്ക്ക് ജീവപര്യന്തം തടവും രണ്ടുലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. കുറുവ പഴമള്ളൂര്‍ കണ്ണാര്‍കുഴി ആലുങ്ങല്‍ ഇര്‍ഷാദിനെ, പെരിന്തല്‍മണ്ണ അതിവേഗ പ്രത്യേക കോടതി (പോക്‌സോ) ജഡ്ജി കെ പി അനില്‍കുമാര്‍ ആണ് ശിക്ഷിച്ചത്.
Read Also : മൂന്നാറിൽ ആനവണ്ടിയുടെ ഓട്ടം തടഞ്ഞ് ‘പടയപ്പ’, കൊമ്പുരഞ്ഞ് കെഎസ്ആർടിസി ബസിന്റെ ഗ്ലാസ് പൊട്ടി: വീഡിയോ
2017-ല്‍ കൊളത്തൂര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ശിക്ഷ. മൂന്നു വകുപ്പുകളിലുമായി മൂന്ന് ജീവപര്യന്തവും യഥാക്രമം 40,000, 60,000, ഒരു ലക്ഷം എന്നിങ്ങനെ രണ്ടുലക്ഷം രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്. തടവ് ഒരുമിച്ച് അനുഭവിച്ചാല്‍ മതി.
പെരിന്തല്‍മണ്ണ ഡിവൈഎസ്‌പി എം പി മോഹനചന്ദ്രനായിരുന്നു കേസില്‍ അന്തിമ കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ പി പി സപ്‌ന ഹാജരായി.
Post Your Comments