മോസ്‌കോ: റഷ്യ-ഇന്ത്യ ബന്ധം കൂടുതല്‍ ദൃഢമാകുന്നു. വിദേശയാത്രയ്ക്ക് ഒരുങ്ങുന്ന പൗരന്മാരോട് ഏറ്റവും സുരക്ഷിതമായ രാജ്യം എന്ന നിലയില്‍, ഇന്ത്യയെ തെരഞ്ഞെടുക്കാന്‍ സര്‍ക്കാര്‍ ഔദ്യോഗികമായി നിര്‍ദ്ദേശം നല്‍കിയതായി വിവരം. യുഎഇയും യാത്രികര്‍ക്ക് തെരഞ്ഞെടുക്കാമെന്ന് റഷ്യന്‍ സര്‍ക്കാര്‍ അറിയിച്ചു. റഷ്യയുടെ സൗഹൃദ ലിസ്റ്റില്‍ ഇന്ത്യ തന്നെയാണ് മുന്നിലെന്നാണ് ഇത് തെളിയിക്കുന്നത്. യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യരുതെന്നും നിര്‍ദ്ദേശമുണ്ട്.
Read Also : ഇപ്പോള്‍ കോൺഗ്രസ് രാജ്യം ഭരിച്ചിരുന്നുവെങ്കില്‍ 75 രൂപയ്ക്ക് പെട്രോൾ ലഭിക്കുമായിരുന്നു: പദ്മജ വേണുഗോപാല്‍
റഷ്യയുടെ ടൂറിസം കമ്മിറ്റി ഡെപ്യൂട്ടി ചെയര്‍മാന്‍ നദാലിയ കോസ്റ്റെങ്കോയുടേതാണ് ഈ നിര്‍ദ്ദേശം. റഷ്യക്കാരെ സംബന്ധിച്ചടുത്തോളം യൂറോപ്യന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര അങ്ങേയറ്റം അപകടകരമാണെന്നും, കഴിയുന്നതും അവിടേയ്ക്കുള്ള യാത്ര ഒഴിവാക്കണമെന്നും നിര്‍ദ്ദേശമുണ്ട്. വിദേശത്ത് കഴിയുന്ന റഷ്യക്കാരോട് യൂറോഷ്യന്‍ രാജ്യങ്ങള്‍ സുരക്ഷിതമല്ലെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
Post Your Comments