മലപ്പുറം: വംശനാശ ഭീഷണി പട്ടികയിലുള്ള അപൂര്‍വ ഇനം കുട്ടിത്തേവാങ്കിനെ കണ്ടെത്തി. മലപ്പുറം കരുളായി പടുക്ക വനമേഖലയില്‍ ആണ് കുട്ടിത്തേവാങ്കിനെ കണ്ടെത്തിയത്.
രാത്രി പട്രോളിങ്ങിനിടെയാണ് കുട്ടിത്തേവാങ്ക് വനപാലകരുടെ ക്യാമറക്കണ്ണില്‍പ്പെട്ടത്. വലിപ്പം കുറഞ്ഞ ഒരു വാനര ജീവിയായ കുട്ടിത്തേവാങ്കിന്റെ സഞ്ചാരം രാത്രികാലത്താണ്.
Read Also : പുകവലിക്കുന്നവരുടെ ശ്രദ്ധയ്ക്ക്: എക്‌സ്പിരിമെന്റൽ ബയോളജിയുടെ ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്ത്
പതിനൊന്ന് മുതല്‍ 13 വര്‍ഷംവരെയാണ് ഇവയുടെ ശരാശരി ആയുസ്. ശ്രീലങ്കയിലും പശ്ചിമേഷ്യയിലും സാധാരണയായി കണ്ടുവരുന്ന ഇവയെ കേരളത്തില്‍ അപൂര്‍വമായാണ് കാണുന്നത്.
Post Your Comments