മാഞ്ചസ്റ്റര്‍: യുവേഫ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ പോരാട്ടങ്ങൾക്ക് ഇന്ന് തുടക്കം. ആദ്യപാദ ക്വാർട്ടറിൽ നിലവിലെ പ്രീമിയർ ലീഗ് ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റി, സ്പാനിഷ് ലീഗ് വമ്പന്മാരായ അത്‍ലറ്റിക്കോ മാഡ്രിഡിനെ നേരിടും. ലിവർപൂളിന് ബെൻഫിക്കയാണ് എതിരാളികൾ. രാത്രി 12.30നാണ് മത്സരം.
ഇതാദ്യമായാണ് ഇരുടീമുകളും നേർക്കുനേർ ഏറ്റുമുട്ടുന്നതെങ്കിലും, സൂപ്പർ പരിശീലകരായ പെപ് ഗ്വാർഡിയോളയും ഡീഗോ സിമിയോണിയും തമ്മിലുള്ള പോരാട്ടമാകും ഇത്തിഹാദിൽ. പരിക്കേറ്റ റൂബൻ ഡിയാസും സസ്പെൻഷനിലുള്ള കെയ്ൽ വാക്കറും സിറ്റി നിരയിലുണ്ടാകില്ല. ജോൺ സ്റ്റോൺസ് ടീമിലിടം നേടിയേക്കും.
അത്‍ലറ്റിക്കോക്കും പരിക്ക് തിരിച്ചടിയാണ്. ഹോസെഗിമിനസ് കളിക്കില്ല. ഹെക്ടർ ഹെരേരയ്ക്കും പരിക്ക്. സസ്പെൻഷനിലുള്ള കരാസ്കോയും പുറത്തിരിക്കും. കോക്കെയും ഏഞ്ചൽ കൊറേയയും തിരിച്ചെത്തുന്നത് ടീമിന് കരുത്താകും.
Read Also:-ഐപിഎല്ലിൽ ഇന്ന് രാജസ്ഥാൻ റോയൽസ് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ നേരിടും
പ്രീക്വാർട്ടറിൽ മാഞ്ചസ്റ്ററിലെ മറ്റൊരു വമ്പനായ യുണൈറ്റഡിനെ മറികടന്ന ആത്മവിശ്വാസം അത്‍ലറ്റിക്കോ മാഡ്രിഡിനുണ്ട്. ഗ്വാർഡിയോള, ബയേൺ പരിശീലകനായിരിക്കെ ചാമ്പ്യൻസ് ലീഗ് സെമിഫൈനലിൽ സിമിയോണിയുടെ അത്‍ലറ്റിക്കോയോട് പരാജയപ്പെട്ടിരുന്നു. ലീഗിലെ മറ്റൊരു മത്സരത്തിൽ, ഇംഗ്ലീഷ് വമ്പന്മാരായ ലിവർപൂളിന് പോർച്ചുഗീസ് ടീമായ ബെൻഫിക്കയാണ് എതിരാളികൾ.
Post Your Comments