Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
CricketLatest NewsNewsSports

ഐപിഎല്ലിൽ ഇന്ന് രാജസ്ഥാൻ റോയൽസ് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ നേരിടും

മുംബൈ: ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസ് ഇന്ന് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ നേരിടും. മുംബൈയിൽ വൈകിട്ട് 7.30നാണ് മത്സരം. തുടർച്ചയായ മൂന്നാം ജയം തേടിയാണ് രാജസ്ഥാൻ റോയൽസ് ഇന്നിറങ്ങുന്നത്. ഹൈദരാബാദിനെതിരെയും മുംബൈയ്ക്കെതിരെയും തകർപ്പൻ വിജയം നേടിയാണ് സഞ്ജുവിന്റെ രാജസ്ഥാൻ മൂന്നാം അങ്കത്തിനിറങ്ങുന്നത്.

ബട്‍ലറും സഞ്ജുവും ഹെറ്റ്മെയറും ദേവ്ദത്തുമെല്ലാം ബാറ്റിംഗ് കരുത്ത് തെളിയിച്ച് കഴിഞ്ഞു. ബട്‍ലറും സഞ്ജുവും ഹെറ്റ്മെയറും ക്രീസിലുറച്ചാൽ മികച്ച സ്കോ‍ർ നേടുമെന്നുറപ്പ്. യുവതാരം യശസ്വീ ജയ്സ്വാൾ കൂടി ഫോമിലേക്കെത്തിയാൽ രാജസ്ഥാന്റെ ബാറ്റിംഗ് നിരയെ തടയാൻ ബാംഗ്ലൂർ ബൗളേഴ്‌സ് വിയർക്കും. ട്രെന്റ് ബോൾട്ട്, പ്രസിദ്ധ് കൃഷ്ണ, നവദീപ് സെയ്നി, ആർ അശ്വിൻ, യുസ്‍വേന്ദ്ര ചഹൽ എന്നിവരുൾപ്പെട്ട ബൗളിംഗ് നിരയും മികച്ച ഫോമിലാണ്.

നായകൻ ഡുപ്ലെസി, വിരാട് കോഹ്ലി, ദിനേശ് കാർത്തിക് എന്നിവരിലാണ് ബാംഗ്ലൂരിന്റെ റൺസ് പ്രതീക്ഷ. വാനിന്ദു ഹസരംഗയുടെ ഓൾറൗണ്ട് മികവിലും പ്രതീക്ഷയേറെ. പവർപ്ലേയിലും ഡെത്ത് ഓവറുകളിലും ഡേവിഡ് വില്ലിയും ഹർഷൽ പട്ടേലും മുഹമ്മദ് സിറാജുമൊക്കെ എങ്ങനെ പന്തെറിയുന്നുവെന്നതും ബാംഗ്ലൂരിന് നിർണായകം.

രാജസ്ഥാന്‍ റോയല്‍സിന്റെ സാധ്യത ഇലവൻ: സഞ്ജു സാംസൺ, ജോസ് ബട്‍ലർ, യശസ്വി ജയ്‌സ്വാൾ, ആർ അശ്വിൻ, ട്രെന്റ് ബോൾട്ട്, ഷിമ്രോൺ ഹെറ്റ്‌മെയർ, ദേവദത്ത് പടിക്കൽ, പ്രസീദ് കൃഷ്ണ, യുസ്‌വേന്ദ്ര ചാഹൽ, നവദീപ് സൈനി, ജിമ്മി നീഷാം.

Read Also:-ഉച്ചയൂണിന് മുമ്പ് നേന്ത്രപ്പഴം കഴിക്കുന്നതുകൊണ്ടുള്ള ഗുണങ്ങൾ!

റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ സാധ്യത ഇലവൻ: വിരാട് കോഹ്‌ലി, മുഹമ്മദ് സിറാജ്, ഫാഫ് ഡു പ്ലെസിസ്, ഹർഷൽ പട്ടേൽ, വനിന്ദു ഹസരംഗ, ദിനേശ് കാർത്തിക്, അനുജ് റാവത്ത്, മഹിപാൽ ലൊമ്‌റോർ, ഷെർഫാൻ റൂഥർഫോർഡ്, അനീശ്വർ ഗൗതം, ഡേവിഡ് വില്ലി.

shortlink

Related Articles

Post Your Comments

Related Articles


Back to top button