കുവൈത്ത് സിറ്റി: അഞ്ചു വർഷത്തിനിടെ സർക്കാർ സർവ്വീസിൽ നിന്നും കുവൈത്ത് പിരിച്ചുവിട്ടത് 13,000 വിദേശികളെ. സ്വദേശിവത്ക്കരണം ശക്തമാക്കിയതോടെയാണ് ഇത്രയധികം വിദേശികളെ സർക്കാർ സർവ്വീസിൽ നിന്നും പിരിച്ചുവിട്ടത്.
സർക്കാർ മേഖലയിലെ വിദേശികളുടെ എണ്ണം 79,000 ത്തിൽ നിന്ന് 66,000 ആയി കുറഞ്ഞുവെന്ന് സിവിൽ സർവീസ് കമ്മിഷൻ വ്യക്തമാക്കി. ആരോഗ്യ, വിദ്യാഭ്യാസ മേഖലയിൽ പ്രവർത്തിക്കുന്നവരാണ് സർവ്വീസിൽ നിന്നും പിരിച്ചുവിട്ടവരിൽ കൂടുതൽ പേരും. അതേസമയം, കുവൈത്തിൽ വീട്ടുജോലിക്കാരുടെ കുറഞ്ഞ വേതനം ഉയർത്തി. വീട്ടുജോലിക്കാരുടെ കുറഞ്ഞ വേതന പരിധി 60 ദിനാറിൽ (14976 രൂപ) നിന്ന് 75 ദിനാറാക്കി (18720 രൂപ) ഉയർത്തുമെന്നാണ് പബ്ലിക് അതോറിറ്റി ഫോർ മാൻപവർ അറിയിച്ചത്.
Post Your Comments