KannurNattuvarthaKeralaNews

ഒരു കാലത്ത് കോൺഗ്രസ് നടത്തിയ അക്രമ പരമ്പരകൾ ബിജെപി ഏറ്റെടുത്ത് നടത്തുകയാണ്: ബിജെപിയുടെ പ്രത്യയശാസ്ത്ര ശത്രുവാണ് സിപിഎം

കണ്ണൂര്‍: ബിജെപിയ്‌ക്കെതിരെ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഒരു കാലത്ത് കോണ്‍ഗ്രസ് നടത്തിയ അക്രമ പരമ്പരകള്‍ ഇപ്പോൾ ബിജെപി ഏറ്റെടുത്തു നടത്തുകയാണെന്ന് പിണറായി വിജയൻ ആരോപിച്ചു. ബിജെപിയുടെ പ്രത്യയശാസ്ത്ര ശത്രുവാണ് സിപിഎമ്മെന്നും കോണ്‍ഗ്രസും ലീഗും അവര്‍ക്കൊപ്പം നിലകൊള്ളുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

വികസനം തടയുന്നതിനാണ് കേരളത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് ലീഗ് എംപിമാര്‍ നിലകൊള്ളുന്നതെന്നും കേരളത്തില്‍ ഇടതുപക്ഷത്തിനെതിരെ എല്ലാ വലതുപക്ഷ ശക്തികളും ഒരുമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഒരു വികസനവും നാട്ടില്‍ നടക്കാന്‍ പാടില്ലെന്ന ചിന്തയാണ് അവര്‍ക്കെന്നും മുഖ്യമന്ത്രി ആരോപിച്ചു.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി : പ്രതിയ്ക്ക് ജീവപര്യന്തം തടവും പിഴയും

‘കേരളത്തിന്റെ ഏതെങ്കിലും കാര്യത്തിന് കോണ്‍ഗ്രസ്, ലീഗ് എംപിമാര്‍ ശബ്ദമുയര്‍ത്തിയോ? അവര്‍ ശബ്ദം ഉയര്‍ത്തുന്നത് കേരളത്തിന്റെ വികസനം തടയാന്‍ വേണ്ടി മാത്രമാണ്. പ്രതിപക്ഷത്തെ പിന്തുണയ്ക്കുന്ന ജനങ്ങള്‍ പോലും സര്‍ക്കാരിനെ പിന്തുണയ്ക്കുകയാണ്. വികസനമാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നത്. ജനവികാരത്തിന് എതിര് നില്‍ക്കുന്നവര്‍ ശോഷിച്ചു ഇല്ലാതാകും,’ മുഖ്യമന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button