ThrissurLatest NewsKeralaNattuvarthaNews

ട്രക്കറുമായി കൂട്ടിയിടിച്ച കാറിന് തീപിടിച്ചു : യാത്രക്കാർക്ക് പരിക്ക്

മലപ്പുറം താനാളൂരില്‍ നിന്നുള്ളവര്‍ സഞ്ചരിച്ചിരുന്ന ട്രക്കറും എറണാകുളത്തേക്ക് പോയിരുന്ന ദമ്പതികള്‍ സഞ്ചരിച്ചിരുന്ന സ്വിഫ്റ്റ് കാറുമാണ് കൂട്ടിയിടിച്ചത്

തൃശൂർ: എടമുട്ടത്ത് ട്രക്കറുമായി കൂട്ടിയിടിച്ച കാറിന് അപകടത്തിന് പിന്നാലെ തീപിടിച്ചു. മലപ്പുറം താനാളൂരില്‍ നിന്നുള്ളവര്‍ സഞ്ചരിച്ചിരുന്ന ട്രക്കറും എറണാകുളത്തേക്ക് പോയിരുന്ന ദമ്പതികള്‍ സഞ്ചരിച്ചിരുന്ന സ്വിഫ്റ്റ് കാറുമാണ് കൂട്ടിയിടിച്ചത്.

എടമുട്ടത്ത് വെച്ചാണ് അപകടം നടന്നത്. അപകടം നടന്ന ഉടനെ കാറിന്റെ മുന്‍വശത്ത് തീപിടിക്കുകയായിരുന്നു. കാറിലും ട്രക്കിലുമുണ്ടായിരുന്നവര്‍ക്ക് നിസാര പരിക്കേറ്റു. ഇവരെ ആശുപത്രിയിലേക്ക് മാറ്റി.

Read Also : ഷാരൂഖ് ഖാന്‍, സല്‍മാന്‍ ഖാന്‍, അക്ഷയ് കുമാര്‍, സെയ്ഫ് അലി ഖാന്‍ എന്നിവര്‍ സൗദി മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

നാട്ടിക അഗ്നിരക്ഷാ സേനയും നാട്ടുകാരും ചേര്‍ന്നാണ് തീയണച്ചത്. മണിക്കൂറുകളോളം ദേശീയപാതയില്‍ ഗതാഗതം തടസ്സപ്പെട്ടു. അഗ്നി രക്ഷാസേനയുടെ നേതൃത്വത്തില്‍ വാഹനങ്ങള്‍ റോഡില്‍ നിന്ന് നീക്കിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button