ഇസ്ലാമാബാദ്: പാക് ദേശീയ അസംബ്ലി പിരിച്ചുവിട്ടു. മൂന്ന് മാസത്തിനകം പാകിസ്ഥാനിൽ തെരഞ്ഞെടുപ്പ് നടക്കും.കാവൽ പ്രധാനമന്ത്രിയായി ഇമ്രാൻ ഖാൻ തുടരും. പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ ശുപാർശ പ്രകാരമാണ് നടപടി. പ്രധാനമന്ത്രിയുടെ ഉപദേശം അനുസരിച്ച്, പാകിസ്ഥാൻ ഭരണഘടനയുടെ ആർട്ടിക്കിൾ 101 പ്രകാരം മുഹമ്മദ് സർവാറിനെ പഞ്ചാബ് ഗവർണർ സ്ഥാനത്തു നിന്ന് നീക്കം ചെയ്യാനും ഒമർ സർഫ്രാസ് ചീമയെ പഞ്ചാബ് ഗവർണറായി നിയമിക്കാനും പ്രസിഡന്റ് ആരിഫ് അൽവി അനുമതി നൽകി.
അതേസമയം, ഇമ്രാൻ ഖാനെതിരായ അവിശ്വാസ വോട്ടെടുപ്പ് സ്പീക്കർ അനുവദിച്ചിരുന്നില്ല. വോട്ടെടുപ്പ് ആവശ്യമില്ലെന്ന് സഭ നിയന്ത്രിച്ച ഡെപ്യൂട്ടി സ്പീക്കർ ഖാസിം ഖാൻ സൂരി അറിയിച്ചു. വിദേശ ഗൂഢാലോചനയിൽ പാകിസ്ഥാൻ അസംബ്ലി പങ്കാളിയാകാനില്ലെന്ന് വ്യക്തമാക്കിയാണ് സ്പീക്കർ അവിശ്വാസ വോട്ടെടുപ്പ് തള്ളിയത്. തുടർന്നാണ് ദേശീയ അസംബ്ലി പിരിച്ചുവിടാൻ പ്രസിഡന്റിനോട് ഇമ്രാൻ ഖാൻ ശുപാർശ നൽകിയത്.
Read Also: ലിഫ്റ്റിൽ കുടുങ്ങി കുവൈത്തിൽ മലയാളി യുവാവിന് ദാരുണാന്ത്യം
Post Your Comments