ThrissurLatest NewsKeralaNattuvarthaNews

കേരളത്തിന്റെ വികസനത്തെക്കുറിച്ച് കേരളത്തില്‍ നിന്നുള്ള കേന്ദ്രമന്ത്രി ഇതുവരെ സംസാരിക്കുന്നത് കേട്ടിട്ടില്ല: റിയാസ്

തൃശൂര്‍: സില്‍വര്‍ ലൈന്‍ വിഷയത്തില്‍ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരനെതിരെ വിമർശനവുമായി സംസ്ഥാന പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് രംഗത്ത്. വികസന കാര്യത്തെകുറിച്ച് കേരളത്തില്‍ നിന്നുള്ള കേന്ദ്രമന്ത്രി ഇത് വരെ സംസാരിക്കുന്നത് കേട്ടിട്ടില്ലെന്ന് മുഹമ്മദ് റിയാസ് പരിഹസിച്ചു.

വികസന വിഷയത്തില്‍ കേരളത്തിലെ ജനങ്ങള്‍ക്ക് ഒപ്പം നില്‍ക്കുകയാണ് കേന്ദ്രമന്ത്രി ചെയ്യേണ്ടതെന്നും കുതിരാന്‍ വിഷയത്തിലും സംസ്ഥാനത്തെ എതിര്‍ക്കുന്ന നടപടിയാണ് വി മരളീധരനില്‍ നിന്നും ഉണ്ടായതെന്നും അദ്ദേഹം ആരോപിച്ചു. സില്‍വര്‍ ലൈന്‍ പദ്ധതിയ്‌ക്കെതിരെ ബിജെപി നടത്തുന്ന സമരത്തിലും ഗൃഹസന്ദര്‍ശനത്തിലും കേന്ദ്രമന്ത്രി വി മുരളീധരന്‍ പങ്കെടുത്തിരുന്നു.

ഉറങ്ങാന്‍ പോകുന്നതിനു മുൻപ് പാലില്‍ കശുവണ്ടിപ്പരിപ്പ് ചേര്‍ത്ത് കുടിക്കൂ : ​ഗുണങ്ങൾ നിരവധി

കഴിഞ്ഞ ദിവസം, പദ്ധതിക്കെതിരായി ബിജെപി നടത്തുന്ന ഗൃഹസന്ദര്‍ശനത്തിൽ കേന്ദ്രമന്ത്രി വി മുരളീധരനോട് വീട്ടുകാര്‍ കെ റെയിലിന്‌ അനുകൂല നിലപാടാണ് തങ്ങള്‍ക്ക് ഉള്ളതെന്ന് പറഞ്ഞത് വലിയ വാര്‍ത്തയായിരുന്നു. സില്‍വര്‍ ലൈന്‍ വിരുദ്ധ പ്രചാരണത്തിന് എത്തിയ കേന്ദ്രമന്ത്രിക്ക് മുന്നില്‍ പദ്ധതിക്ക് അനുകൂലമായി ഒരു കുടുംബം സംസാരിക്കുകയായിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button