ThiruvananthapuramLatest NewsKeralaNattuvarthaNews

‘വി എന്നാൽ വികസനം മുടക്കി’: കേന്ദ്രമന്ത്രി വി മുരളീധരനെതിരെ വി ശിവൻകുട്ടി

തിരുവനന്തപുരം: കേന്ദ്ര മന്ത്രി വി മുരളീധരനെതിരെ രൂക്ഷവിമർശനവുമായി മന്ത്രി വി ശിവൻകുട്ടി. വികസന വിരോധം സ്വന്തം ഇനീഷ്യലായി കൊണ്ടു നടക്കുന്ന വികസനം മുടക്കിയാകുകയാണ് മുരളീധരനെന്നും കേന്ദ്രമന്ത്രിയായതിന് ശേഷം ഒരു മുട്ടു സൂചിയുടെ വികസനം പോലും മുരളീധരൻ കേരളത്തിൽ നടപ്പിലാക്കിയിട്ടില്ലെന്നും ശിവൻകുട്ടി ആരോപിച്ചു

കേന്ദ്ര മന്ത്രിയായ വി മുരളീധരൻ സംസ്ഥാനത്ത് എത്തുമ്പോൾ നൽകേണ്ട എല്ലാ പരിഗണനകളും സംസ്ഥാന സർക്കാർ നൽകുന്നുണ്ടെന്നും സംസ്ഥാന സർക്കാർ നൽകുന്ന പൈലറ്റും വാഹനവും ഉപയോഗിച്ചു കൊണ്ട് കേരളത്തിന്റെ തന്നെ വികസന പദ്ധതികളെ അട്ടിമറിക്കാൻ വി മുരളീധരൻ ശ്രമിക്കരുതെന്നും ശിവൻകുട്ടി പറഞ്ഞു.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയ്ക്ക് നേരെ ലൈംഗിക അതിക്രമം : സംഘത്തിലെ പ്രധാനി അറസ്റ്റിൽ

ബിജെപിയുടെ പ്രചാരണ പ്രവർത്തനങ്ങൾക്ക് സർക്കാർ സംവിധാനം ഉപയോഗിക്കുന്ന രീതിയിലേക്ക് മുരളീധരന്റെ അൽപ്പത്തരം മാറുന്നുവെന്നും ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് കുഴിയിൽ ചാടിക്കാനാണ് വി മുരളീധരനും ബിജെപിയും ശ്രമിക്കുന്നതെന്നും ശിവൻകുട്ടി ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button