PathanamthittaNattuvarthaLatest NewsKeralaNews

വാട്‌സ്‌ആപ്പ് ഗ്രൂപ്പിലെ തര്‍ക്കം : തലയ്ക്ക് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

മാരൂര്‍ രഞ്ജിത്ത് ഭവനില്‍ രണജിത്ത് (43) ആണ് മരിച്ചത്

പത്തനംതിട്ട: വാട്‌സ്‌ആപ്പ് ഗ്രൂപ്പിലെ തര്‍ക്കത്തെ തുടർന്ന്, തലയ്ക്ക് പരിക്കേറ്റ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരുന്ന യുവാവ് മരിച്ചു. മാരൂര്‍ രഞ്ജിത്ത് ഭവനില്‍ രണജിത്ത് (43) ആണ് മരിച്ചത്.

വാട്‌സ്‌ആപ്പ് ഗ്രൂപ്പിലെ തര്‍ക്കത്തെ തുടർന്ന്, മാര്‍ച്ച്‌ 27ന് രാത്രിയിലാണ് രണജിത്തിന് പരിക്കേറ്റത്. രണജിത്തിന് പരിക്കേല്‍ക്കുന്നതിന് രണ്ട് ദിവസം മുന്‍പ് മാരൂര്‍ അനീഷ്ഭവനില്‍ അനില്‍കുമാര്‍ (44) നെതിരെ അടൂര്‍ പൊലീസ് കേസെടുത്തിരുന്നു. രണജിത്തിന് പരിക്കേറ്റ സംഭവത്തില്‍ ഭാര്യ സജിനി പൊലീസിന് മൊഴി നല്‍കിയതിന് പിന്നാലെയാണ് അനില്‍ കുമാറിനെതിരെ കേസെടുത്തത്. വാട്സ്‌ആപ്പ് ഗ്രൂപ്പിലെ തര്‍ക്കങ്ങളെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിലാണ് ഭര്‍ത്താവിന് പരിക്കേറ്റത് എന്നാണ് സജിനി പൊലീസിന് നല്‍കിയ മൊഴിയില്‍ പറഞ്ഞത്.

Read Also : പുട്ടടിച്ച്‌ മുട്ട റോസ്റ്റിന്റെ പൈസ അണ്ണന്‍ തരുമെന്ന് പറഞ്ഞ് മുങ്ങുന്ന കമ്മ്യൂണിസ്റ്റ്: ചിത്തരഞ്ജനെതിരെ ബല്‍റാം

മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടത്തിയ ശേഷം ബന്ധുക്കള്‍ക്ക് വിട്ട് കൊടുത്തു. മരണം സംബന്ധിച്ച്‌ രണജിത്തിന്റെ ഭാര്യയുടെ പരാതിയെ തുടര്‍ന്ന് അടൂര്‍ പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയാലെ മരണ കാരണം വ്യക്തമാകൂ എന്ന് സിഐ പറഞ്ഞു. സംഭവത്തില്‍ ആരെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.

രണജിത്ത് പത്ര ഏജന്റാണ്. മക്കള്‍: ആയുഷ്, ആരവ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button