Latest NewsNewsInternational

ശ്രീലങ്കയ്ക്ക് ഇന്ത്യയുടെ കൈത്താങ്ങ്, 40,000 മെട്രിക് ടണ്‍ ഡീസല്‍ കൊളംബോയിലെത്തിച്ച് ഇന്ത്യ

ഇതോടെ ഇന്ത്യ നല്‍കിയത് 2 ലക്ഷം മെട്രിക് ടണ്‍ ഇന്ധനം

കൊളംബോ: സാമ്പത്തികമായി തകര്‍ന്നടിഞ്ഞ ശ്രീലങ്കയ്ക്ക് കൈത്താങ്ങുമായി ഇന്ത്യ. രൂക്ഷമായ ഇന്ധന ക്ഷാമത്തില്‍ വലഞ്ഞ ശ്രീലങ്കയ്ക്ക്, ഇന്ത്യ 40,000 മെട്രിക് ടണ്‍ ഡീസല്‍ നല്‍കി. ഡീസല്‍ വാഹനങ്ങള്‍ അധികമുള്ള ശ്രീലങ്കയില്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനാണ് ഇപ്പോള്‍ 40,000 മെട്രിക് ടണ്‍ ഡീസല്‍ വിതരണം ചെയ്തത്. ലൈന്‍ ഓഫ് ക്രഡിറ്റിന്റെ ഭാഗമായി ശ്രീലങ്കയ്ക്ക് ഇന്ത്യ നല്‍കുന്ന നാലാമത്തെ ഇന്ധന ശേഖരമാണിത്. കഴിഞ്ഞ 50 ദിവസത്തിനുള്ളില്‍ 2,00,000 മെട്രിക് ടണ്‍ ഇന്ധനമാണ് ഇന്ത്യ നല്‍കിയത്.

Read Also :കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 18,830 വാക്സിൻ ഡോസുകൾ

ശ്രീലങ്കന്‍ ഊര്‍ജ മന്ത്രി ഗാമിനി ലോകുഗെക്ക് ഇന്ധനശേഖരം കൈമാറിയതായി കൊളംബോയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ട്വീറ്റ് ചെയ്തു. ഇന്ധനക്ഷാമം മൂലം ശ്രീലങ്കയിലെ ഓട്ടോ-ടാക്സി വാഹനങ്ങള്‍ നിരത്തിലിറങ്ങാന്‍ കഴിയാതെയിരിക്കുന്ന സാഹചര്യത്തില്‍ ഇന്ത്യയുടെ സഹായഹസ്തം അല്‍പ ദിവസത്തേക്കെങ്കിലും ആശ്വാസമാകുമെന്നാണ് വിലയിരുത്തല്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button