Latest NewsCricketNewsSports

ഐപിഎല്ലിൽ ഇന്ന് സഞ്ജുവും രോഹിത് ശർമയും നേർക്കുനേർ

മുംബൈ: ഐപിഎല്ലിൽ ഇന്ന് രാജസ്ഥാൻ റോയൽസ് മുംബൈ ഇന്ത്യൻസിനെ നേരിടും. വൈകിട്ട് 3.30നാണ് മത്സരം. ഇന്ത്യൻ നായകൻ രോഹിത് ശർമയും മലയാളി താരം സഞ്ജു സാംസണും നേർക്കുനേർ വരുന്ന പോരാട്ടം കൂടിയാണിത്. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ തോൽപിച്ചാണ് രാജസ്ഥാൻ റോയല്‍സ് രണ്ടാം മത്സരത്തിന് ഇറങ്ങുന്നത്.

എന്നാൽ, മുംബൈ ഇന്ത്യൻസ് ആദ്യ മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിനോട് തോറ്റിരുന്നു. പരിക്കിൽ നിന്ന് മുക്തനായ സൂര്യകുമാർ യാദവ് തിരിച്ചെത്തുന്നത് മുംബൈയ്ക്ക് കരുത്താവും. ആദ്യ മത്സരത്തിനിടെ പരിക്കേറ്റ ഇഷാൻ കിഷനും ഫിറ്റ്നസ് വീണ്ടെടുത്തിട്ടുണ്ട്. അതേസമയം, ബാറ്റിംഗിലും ബൗളിംഗിലും സന്തുലിതമാണ് ഇത്തവണ സഞ്ജുവിന്‍റെ രാജസ്ഥാൻ റോയൽസ്.

Read Also:- റസ്സലിന്റെ വെടിക്കെട്ടില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് തകർപ്പൻ ജയം

സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തിൽ 61 റണ്‍സിന്‍റെ വമ്പന്‍ ജയവുമായി സഞ്ജുവും രാജസ്ഥാനും ഐപിഎല്‍ പതിനഞ്ചാം സീസണ് വിജയത്തുടക്കമിടുകയായിരുന്നു. 27 പന്തില്‍ 55 റണ്‍സെടുത്ത സഞ്ജുവായിരുന്നു രാജസ്ഥാന്‍റെ ടോപ് സ്കോറര്‍. സഞ്ജുവിന്‍റെ ബാറ്റിഗ് വെടിക്കെട്ട് മുംബൈക്കെതിരെയും പ്രതീക്ഷിക്കുകയാണ് ആരാധകര്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button