
കൊല്ലം: കൊല്ലത്ത് വിദ്യാർത്ഥികളുമായി വന്ന സ്കൂൾ വാൻ നിയന്ത്രണം നഷ്ടപ്പെട്ട് മറിഞ്ഞ് അപകടം. ആറ് വിദ്യാർത്ഥികൾക്ക് നിസാര പരിക്കേറ്റു.
ഏരൂർ അയ്ലറയിലാണ് സംഭവം. യുപി സ്കൂളിലെ വിദ്യാർത്ഥികൾ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽ പെട്ടത്.
Read Also : ഫിഫയുടെ പുതിയ റാങ്കിംഗ് പുറത്ത്: ലോകകപ്പ് മത്സരക്രമം ഇന്ന് പ്രഖ്യാപിക്കും
15 കുട്ടികളാണ് വാഹനത്തിലുണ്ടായിരുന്നത്. വാഹനം കയറ്റം കയറുന്നതിനിടെയിൽ പെട്ടെന്ന് നിന്നു പോവുകയായിരുന്നു. തുടർന്ന്, ഡ്രൈവർ മുന്നിലേക്ക് ഓടിച്ചുപോകാൻ ശ്രമിച്ചുവെങ്കിലും വാഹനം പിന്നിലേക്ക് ഉരുണ്ടുപോയി മറിയുകയായിരുന്നു. സമീപമുണ്ടായിരുന്ന പോസ്റ്റിലിടിച്ച് വാഹനം നിന്നതിനാൽ വൻ ദുരന്തം ആണ് ഒഴിവായത്. അല്ലെങ്കിൽ വാഹനം വലിയ താഴ്ചയിലേക്ക് മറിയുമായിരുന്നു.
വാഹനത്തിന്റെ ഗ്ലാസ് തകർത്താണ് വിദ്യാർത്ഥികളെ വാഹനത്തിൽ നിന്നും പുറത്തെടുത്തത്. പരിക്കേറ്റ വിദ്യാർത്ഥികളെ ആശുപത്രിയിലേക്ക് മാറ്റി.
Post Your Comments