Latest NewsNewsFootballSports

ഫിഫയുടെ പുതിയ റാങ്കിംഗ് പുറത്ത്: ലോകകപ്പ് മത്സരക്രമം ഇന്ന് പ്രഖ്യാപിക്കും

സൂറിച്ച്: ഫിഫയുടെ ഏറ്റവും പുതിയ റാങ്കിംഗ് പുറത്തുവിട്ടു. നേരത്തെ, ഒന്നാം സ്ഥാനത്തുണ്ടായിരുന്ന ബെല്‍ജിയത്തെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി ബ്രസീല്‍ ഒന്നാമതെത്തി. സൂപ്പർ താരം ലയണൽ മെസിയുടെ അര്‍ജന്റീന, നിലവിലെ ലോക ചാമ്പ്യന്മാരായ ഫ്രാന്‍സിന് പിന്നില്‍ നാലാമതാണ്. ഇംഗ്ലണ്ടിനെ പിന്തള്ളിയാണ് അര്‍ജന്റീന നാലാമതെത്തിയത്.

ഇന്ന് ലോകകപ്പ് മത്സരക്രമം പ്രഖ്യാപിക്കാനിരിക്കെയാണ് പുതിയ റാങ്കിംഗ് പ്രഖ്യാപിച്ചത്. സ്‌പെയ്ന്‍, ഇറ്റലി, പോര്‍ച്ചുഗല്‍, മെക്‌സികോ, നെതര്‍ലന്‍ഡ്‌സ് എന്നിവരാണ് ആറ് മുതല്‍ പത്തുവരെയുളള സ്ഥാനങ്ങളില്‍. ഒന്നു മുതല്‍ എട്ട് വരെയുള്ള ടീമുകളേയാണ് സീഡ് ചെയ്യപ്പെട്ടതായി കണക്കാക്കുക.

ഇറ്റലി, ആദ്യ എട്ടിലുണ്ടെങ്കിലും അവര്‍ക്ക് ലോകകപ്പിന് യോഗ്യത നേടാനായിരുന്നില്ല. പകരം, ഒമ്പതാമതുള്ള പോര്‍ച്ചുഗലിനെ സീഡിംഗില്‍ ഉള്‍പ്പെടുത്തി. 32 ടീമുകളെ നാല് പോട്ടുകളിലായി തരംതിരിച്ചാണ് ഗ്രൂപ്പ് തിരഞ്ഞെടുക്കുക. ഒരു ഗ്രൂപ്പില്‍ നാല് ടീമുകള്‍. ഫിഫ റാങ്കിംഗില്‍ ആദ്യ എട്ട് സ്ഥാനത്തുള്ള ടീമുകളും ആതിഥേയരുമാണ് പോട്ട് ഒന്നിലുള്ളത്.

Read Also:-വെറും വയറ്റില്‍ ഉലുവയിട്ട വെള്ളം കുടിക്കുന്നതുകൊണ്ടുള്ള ഗുണങ്ങൾ!

ബ്രസീല്‍, ബെല്‍ജിയം, ഫ്രാന്‍സ്, അര്‍ജന്റീന, ഇംഗ്ലണ്ട്, സ്‌പെയ്ന്‍ എന്നിവരാണ് പോട്ട് ഒന്നിലുള്ള മറ്റുടീമുകള്‍. പോട്ട് രണ്ടില്‍ ഡെന്‍മാര്‍ക്ക്, നെതര്‍ലന്‍ഡ്‌സ്, ജര്‍മനി, സ്വിറ്റ്‌സര്‍ലന്‍ഡ്, ക്രൊയേഷ്യ, ഉറുഗ്വെ, മെക്‌സിക്കോ, യുഎസ് ടീമുകളുണ്ട്. ലാറ്റിനമേരിക്കന്‍ ശക്തികളായ ബ്രസീലിന്റേയും അര്‍ജന്റീനയുടെയും ഗ്രൂപ്പില്‍ ജര്‍മനി, നെതര്‍ലന്‍ഡ്‌സ്, ക്രൊയേഷ്യ ടീമുകള്‍ ഉള്‍പ്പെടാന്‍ സാധ്യതയേറെയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button