IdukkiNattuvarthaLatest NewsKeralaNews

16കാരനെ പ്രകൃതിവിരുദ്ധത്തിനിരയാക്കി : പ്രതിക്ക് 17 വർഷം കഠിനതടവും പിഴയും

പീരുമേട് കരടിക്കുഴി പട്ടുമല എച്ച്.എം.എൽ എസ്റ്റേറ്റ് ലയത്തിൽ താമസിക്കുന്ന അനീഷ്‌കുമാറിനെയാണ് (21) തൊടുപുഴ പോക്‌സോ കോടതി സ്‌പെഷ്യൽ ജഡ്ജി നിക്‌സൺ എം. ജോസഫ് ശിക്ഷിച്ചത്

മുട്ടം: 16കാരനെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസിൽ പ്രതിക്ക് 17 വർഷം കഠിനതടവും മൂന്ന് ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. പീരുമേട് കരടിക്കുഴി പട്ടുമല എച്ച്.എം.എൽ എസ്റ്റേറ്റ് ലയത്തിൽ താമസിക്കുന്ന അനീഷ്‌കുമാറിനെയാണ് (21) തൊടുപുഴ പോക്‌സോ കോടതി സ്‌പെഷ്യൽ ജഡ്ജി നിക്‌സൺ എം. ജോസഫ് ശിക്ഷിച്ചത്.

2017 മാർച്ചിലാണ് കേസിനാസ്പദ സംഭവം. പിഴ അടച്ചില്ലെങ്കിൽ 300 ദിവസം കൂടി കഠിനതടവ് അനുഭവിക്കണമെന്നും കോടതി വിധിയിൽ പറയുന്നു.

Read Also : ആയുധ കൈമാറ്റത്തിൽ നിർണായക പ്രഖ്യാപനം: ഇന്ത്യയ്ക്ക് ആവശ്യമുള്ളതെന്തും നൽകാൻ സന്നദ്ധരാണെന്ന് റഷ്യ

പീഡനത്തിന് ഇരയായ കുട്ടിക്ക് പുനരധിവാസത്തിന് ഒരുലക്ഷം രൂപ നഷ്ടപരിഹാരം ലഭ്യമാക്കാൻ ജില്ല ലീഗൽ സർവിസസ് അതോറിറ്റിക്ക് കോടതി നിർദ്ദേശം നൽകി. സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പി.ബി. വാഹിദ ഹാജരായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button