
കോട്ടയം: വിവാദങ്ങളിൽ വീണ്ടും തീ കോരിയിട്ട് മാണി സി കാപ്പൻ. തന്നെ യുഡിഎഫ് നേതൃത്വം നിരന്തരം തഴയുകയാണെന്ന പരാതിയുമായി കാപ്പന്‍ രംഗത്തെത്തി. പരാതി പ്രതിപക്ഷ നേതാവിനെ അറിയിച്ചിട്ടും നടപടി ഉണ്ടായില്ലെന്നും, അതുകൊണ്ടാണ് ഇപ്പോൾ തുറന്നു പറയുന്നതെന്നും കാപ്പൻ പറഞ്ഞു.
Also Read:ഐപിഎല്‍ 2022: ലൂയിസിന്‍റെ വെടിക്കെട്ടിൽ ലഖ്നൗ സൂപ്പര്‍ ജയന്‍റ്സിന് തകർപ്പൻ ജയം
‘മുന്നണിയുമായല്ല പ്രശ്നങ്ങള്‍, ഒരു നേതാവിന് എന്നോട് വ്യക്തിപരമായി പ്രശ്നമുണ്ട്. യുഡിഎഫ് വേദികളില്‍ സ്ഥിരമായി തഴയപ്പെടുന്നുവെന്ന് പ്രതിപക്ഷ നേതാവിനെ അറിയിച്ചിരുന്നു. നടപടിയുണ്ടായില്ല. അനൂപ് ജേക്കബിനും സമാന പരാതിയുണ്ട്. ഇതിന്റെ പേരില്‍ ഇടതു മുന്നണിയിലേക്ക് പോകുമെന്ന് കരുതേണ്ടതില്ല’, കാപ്പന്‍ പറഞ്ഞു.
അതേസമയം, എന്തുണ്ടെങ്കിലും എന്നോട് പറയാമായിരുന്നില്ലേ എന്നാണ് പ്രതിപക്ഷ നേതാവ് ഇന്നലെ കാപ്പനോട് ചോദിച്ചത്. തുറന്നു പറഞ്ഞത് ശരിയായില്ലെന്നും, തെറ്റുകൾ തിരുത്തണമെന്നും വിഡി സതീശൻ അഭിപ്രായപ്പെട്ടിരുന്നു.
Post Your Comments