കുവൈത്ത് സിറ്റി: കുവൈത്തിലെ പുരാതന മാർക്കറ്റായ സൂഖ് മുബാറകിയിൽ തീപിടുത്തം. മാർക്കറ്റിലെ 20 കടകളാണ് തീപിടുത്തത്തിൽ കത്തി നശിച്ചത്. വലിയ നാശനഷ്ടമാണ് ഉണ്ടായത്. അതേസമയം, ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
ആയുധ മാർക്കറ്റിന് സമീപത്ത് നിന്നുള്ള കടയ്ക്കാണ് തീപിടിച്ചത്. തുടർന്ന് മാർക്കറ്റിന്റെ മറ്റു ഭാഗങ്ങളിലേക്കു അതിവേഗം പടരുകയായിരുന്നു. റമസാൻ കച്ചവടാവശ്യാർഥം വൻ തോതിൽ സാധനങ്ങൾ ഇറക്കുമതി ചെയ്ത് സൂക്ഷിച്ചിരുന്നു. ഇത് നഷ്ടം വർധിപ്പിച്ചു.
വിവിധ ഭാഗങ്ങളിൽ നിന്നുള്ള 8 അഗ്നി ശമന യൂണിറ്റുകളിലെ നൂറോളം ഉദ്യോഗസ്ഥർ മണിക്കൂറുകൾ നീണ്ട പ്രയത്‌നത്തിനൊടുവിലാണ് തീ നിയന്ത്രണ വിധേയമാക്കിയത്. പെർഫ്യൂം, പെയിന്റ്, തുകൽ തുടങ്ങി വേഗത്തിൽ കത്തിപ്പിടിക്കുന്ന ഉത്പന്നങ്ങളുടെയും ഇലക്ട്രിക്കൽ ട്രാൻസ്‌ഫോർമറുകളുടെയും സാന്നിധ്യം തീ പടർന്നു പിടിക്കാൻ കാരണമായി.
Read Also: 24 വർഷമായി ഒളിവിൽ കഴിഞ്ഞിരുന്ന മോഷണകേസ് പ്രതി പിടിയിൽ
Post Your Comments