മാവേലിക്കര: 24 വർഷമായി ഒളിവിലായിരുന്ന മോഷണകേസ് പ്രതി അറസ്റ്റിൽ. എറണാകുളം കുമ്പളം മാടവന പുളിക്കത്തറ വീട്ടിൽ സുനിലിനെയാണ് (45) മാവേലിക്കര പൊലീസ് അറസ്റ്റ് ചെയ്തത്.
1998-ൽ ആണ് കേസിനാസ്പദമായ സംഭവം. മാവേലിക്കര കൊച്ചിക്കൽ ശ്രീകൃഷ്ണ ബേക്കറി കുത്തിത്തുറന്ന് മോഷണം നടത്തിയ കേസിൽ അറസ്റ്റിലായ ശേഷം ജാമ്യത്തിൽ ഇറങ്ങി മുങ്ങുകയായിരുന്നു ഇയാൾ. 21-ാം വയസ്സിൽ കൂട്ടുപ്രതി ഷാനവാസിനൊപ്പമാണ് മോഷണം നടത്തിയത്.
Read Also : ‘യൂറോപ്പിലേക്കുള്ള ഗ്യാസ് വിതരണം നിർത്തും’ : ഭീഷണി മുഴക്കി റഷ്യ
ഒളിവിലായിരുന്ന ഇയാൾക്കെതിരെ മാവേലിക്കര ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി വാറന്‍റ് പുറപ്പെടുവിച്ചിരുന്നു. സി.ഐ സി. ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞ ദിവസം രാത്രി എറണാകുളം പനങ്ങാട് ഭാഗത്തു വെച്ചാണ് അറസ്റ്റ് ചെയ്തത്. എസ്.ഐ പി.എസ്. അംശു, എസ്.സി.പി.ഒമാരായ സിനു വർഗീസ്, ജി. ഉണ്ണികൃഷ്ണപിള്ള, സി.പി.ഒമാരായ എസ്. ജവഹർ, മുഹമ്മദ് ഷെഫീഖ്, അരുൺ ഭാസ്കർ, വി.വി. ഗിരീഷ് ലാൽ എന്നിവർ നേതൃത്വം നൽകി. കോടതിയിൽ ഹാജരാക്കി പ്രതിയെ റിമാൻഡ് ചെയ്തു.
Post Your Comments