കറാച്ചി: കരിയറിൽ തന്നെ ഭയപ്പെടുത്തിയ ഇന്ത്യൻ താരത്തെ വെളിപ്പെടുത്തി പാകിസ്ഥാൻ പേസ് ഇതിഹാസം ശുഐബ് അക്തര്‍. സച്ചിന്‍ ടെന്‍ഡുല്‍ക്കറോ, വീരേന്ദര്‍ സെവാഗോ, രാഹുല്‍ ദ്രാവിഡോ അല്ല തന്നെ ഭയപ്പെടുത്തിയതെന്നും ഇന്ത്യൻ പേസർ ബാലാജിയാണ് ആ താരമെന്നും അക്തര്‍ പറഞ്ഞു. മുന്‍ ഇന്ത്യന്‍ സ്പിന്നര്‍ ഹര്‍ഭജന്‍ സിംഗുമൊത്ത് സ്പോര്‍ട്സ് കീഡ ലൈവില്‍ സംസാരിക്കവെയാണ് അക്തർ ഇക്കാര്യം വെളിപ്പെടുത്തിയത്.
‘എനിക്കെതിരെ കളിക്കുന്നത് സച്ചിന് അത്ര എളുപ്പമുള്ള കാര്യമായിരുന്നില്ല. ഇന്ത്യന്‍ ടീമിലെ ആര്‍ക്കും എന്നെ നേരിടുന്നത് വലിയ വെല്ലുവിളിയായിരുന്നു. പക്ഷെ, ബാലാജി വാലറ്റത്ത് ഇറങ്ങി എനിക്കെതിരെ തുടര്‍ച്ചയായി സിക്‌സറുകൾ പായിച്ചുകൊണ്ടിരുന്നു’ അക്തര്‍ പറഞ്ഞു.
Read Also:- രക്തത്തിലെ പ്ലേറ്റ്‌ലെറ്റുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കാന്‍ പപ്പായ ഇല
2004ല്‍ ഇന്ത്യയുടെ പാകിസ്ഥാന്‍ പര്യടനത്തിലായിരുന്നു ബാലാജിയുടെ വെടിക്കെട്ട് ബാറ്റിംഗ് പ്രകടനം ക്രിക്കറ്റ് ലോകം സാക്ഷ്യം വഹിച്ചത്. ഏകദിന പരമ്പര 2-2 തുല്യതയില്‍ നില്‍ക്കെ, ലാഹോറില്‍ നടന്ന നിര്‍ണായക അഞ്ചാം ഏകദിനത്തില്‍ ഇന്ത്യന്‍ ഇന്നിംഗ്സിന്‍റെ അവസാന ഓവറിലാണ് ബാലാജിയുടെ ബാറ്റിംഗ് പ്രകടനം.
Post Your Comments