ഇസ്ലാമാബാദ്: ട്വന്റി 20 ലോകകപ്പില്‍ പാകിസ്ഥാന്‍ പുറത്താകലിന്റെ വക്കിലെത്തിയതിന്റെ നിരാശ ടീം ഇന്ത്യയോട് തീര്‍ത്ത് മുന്‍ പാക് താരം ഷുഐബ് അക്തര്‍. ഇന്ത്യ അത്ര നല്ല ടീം ഒന്നുമല്ലെന്നും അടുത്തയാഴ്ച സെമി ഫൈനലിൽ പരാജയപ്പെട്ട് ഇന്ത്യ പുറത്താകുമെന്നും അക്തര്‍ പറഞ്ഞു.
ട്വന്റി 20 ലോകകപ്പില്‍ വ്യാഴാഴ്ച സിംബാബ്‌വെയ്‌ക്കെതിരായ മത്സരത്തിൽ പാകിസ്ഥാൻ പരാജയപ്പെട്ടതിന്റെ നിരാശ പങ്കുവെച്ച് തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവെച്ച വീഡിയോയിലാണ് അക്തര്‍ ഇക്കാര്യം വ്യക്തമാക്കിയത്.
നാർക്കോട്ടിക് സ്‌പെഷ്യൽ ഡ്രൈവ്: ഇതുവരെ രജിസ്റ്റർ ചെയ്തത് 1165 കേസുകൾ, 1195 പ്രതികൾ അറസ്റ്റിൽ
‘പാക് തോല്‍വി ശരിക്കും നിരാശാജനകമാണ്. പാകിസ്ഥാന്‍ ഈ ആഴ്ച തന്നെ നാട്ടിലേക്ക് മടങ്ങുമെന്ന് ഞാന്‍ നേരത്തെ തന്നെ പറഞ്ഞിരുന്നു. സെമി ഫൈനല്‍ കളിച്ച് ഇന്ത്യയും നാട്ടിലേക്ക് മടങ്ങും. അവരും അത്ര മികച്ച ടീം ഒന്നുമല്ല’ അക്തര്‍ വ്യക്തമാക്കി.
അതേസമയം, സിംബാബ്‌വെയോട് പരാജയപ്പെട്ടതിനു പിന്നാലെ പാകിസ്താന്‍ ടീമിനും മാനേജ്‌മെന്റിനുമെതിരേ രാജ്യത്തു നിന്ന് കടുത്ത വിമര്‍ശനമാണ് ഉയരുന്നത്.
Post Your Comments