KollamNattuvarthaLatest NewsKeralaNews

നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു

ക്ലാപ്പന വരവിള തറയിൽ തെക്കതിൽ ഇജാസിനെ (37)യാണ് കാപ്പ ചുമത്തി പൂജപ്പുര സെൻട്രൽ ജയിലിൽ അടച്ചത്

ഓച്ചിറ: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി പൂജപ്പുര സെൻട്രൽ ജയിലിൽ അടച്ചു. ക്ലാപ്പന വരവിള തറയിൽ തെക്കതിൽ ഇജാസിനെ (37)യാണ് കാപ്പ ചുമത്തി പൂജപ്പുര സെൻട്രൽ ജയിലിൽ അടച്ചത്.

ഓച്ചിറ, കരുനാഗപ്പള്ളി, കായംകുളം സ്റ്റേഷനുകളിലായി അക്രമം, കൊലപാതക ശ്രമം, കവർച്ച കേസുകളിൽ ഇജാസ് പ്രതിയാണ്.

Read Also : മലയാളിയെ മദ്യപാനിയാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം: മദ്യ നയം പിൻവലിക്കണമെന്ന് പികെ കൃഷ്ണദാസ്

കലക്ടർ കാപ്പ ചുമത്തിയ ഇയാൾ, കരുനാഗപ്പള്ളി സ്റ്റേഷൻ പരിധിയിൽ മയക്കുമരുന്ന് കേസിൽ സബ്ജയിലിൽ കഴിയവെയാണ് അറസ്റ്റ് ചെയ്ത് സെൻട്രൽ ജയിലിൽ അടച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button