കോഴിക്കോട്: സംഘപരിവാറിന് എതിരെ വിശാല സഖ്യത്തിനൊരുങ്ങുന്ന ആക്ടിവിസ്റ്റ് ബിന്ദു അമ്മിണിക്ക് സൈബർ സഖാക്കളുടെ ഐക്യദാർഢ്യം. ഏപ്രിൽ 5 ന് പ്രഖ്യാപനം നടത്തുമെന്ന് അറിയിച്ച ബിന്ദുവിന് ആശംസകൾ അറിയിച്ച് നിരവധി പേരാണ് രംഗത്ത് വരുന്നത്. ബിന്ദു അമ്മിണിയുടെ പ്രഖ്യാപനത്തെ പിന്തുണയ്ക്കുന്നവരുമുണ്ട്, എതിർക്കുന്നവരുമുണ്ട്. ‘ആരെന്തു പറഞ്ഞാലും ലക്ഷ്യം മുന്നിൽ കണ്ട് മുന്നേറുക, വിജയം സുനിശ്ചിതമാണ്’ എന്നാണ് ബിന്ദു അമ്മിണിയുടെ ഈ തീരുമാനത്തെ അനുകൂലിക്കുന്നവർക്ക് പറയാനുള്ളത്. ‘അന്നത്തെ കുരുമുളക് സ്പ്രേയുടെ ഒരു നീറ്റലേ… മറക്കൂല ഡോ… അതോണ്ടാ…’ എന്ന് തുടങ്ങിയ പരിഹാസവുമായും ചിലർ രംഗത്തുണ്ട്. ‘കേരളാ മായാവതി’ എന്നും ചിലർ ബിന്ദു അമ്മിണിയെ വിശേഷിപ്പിക്കുന്നു.
സംഘപരിവാറിനെതിരായ വിശാലഐക്യം രൂപപ്പെടുകയെന്നത് ആണ് എന്റെ സ്വപ്നങ്ങളിൽ പ്രധാനപ്പെട്ടത് എന്ന് ബിന്ദു അമ്മിണി വ്യക്തമാക്കുന്നു. ‘സിറ്റിസൺസ് ഫോർ ഡെമോക്രസി’ എന്നാണ് പേര്. ഹിന്ദുത്വ ഇന്ത്യൻ നിർമ്മിതിക്കായി കിണഞ്ഞ് ശ്രമിച്ച് കൊണ്ടിരിക്കുന്ന സംഘപരിവാറിനെതിരായ ഏതൊരു ചെറു ശ്രമത്തെയും ചേർത്ത് പിടിക്കുക തന്നെ ചെയ്യുമെന്ന് ബിന്ദു അമ്മിണി ഔദ്യോഗിക പ്രഖ്യാപനത്തിന് മുന്നോടിയായുള്ള ഫേസ്‌ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി. ‘സിറ്റിസൺസ് ഫോർ ഡെമോക്രസി’ സംഘപരിവാറിനെതിരെ അരികുവൽക്കരിക്കപ്പെട്ടവരുടെ നാവായി മാറട്ടെയെന്നും ബിന്ദു അമ്മിണി ആശംസിച്ചു.
ബിന്ദു അമ്മിണിയുടെ പോസ്റ്റിന് താഴെ ശ്രദ്ധേയമാകുന്ന ചില കമന്റുകൾ നോക്കാം:
സംഭവം വിശാലമാവാണ്ട് സൂക്ഷിച്ചോ…
വിശാല ഐക്യത്തിൽ കോൺഗ്രസ് പെടില്ല. ലീഗും തഥൈവ. ആം ആദ്മി പാർട്ടിയെ അടുപ്പിക്കില്ല. ചുരുക്കത്തിൽ സഖാക്കൾ മാത്രം.
കേരള മായാവതി.
വിശാലം.. അതാണ് ഹൈ ലൈറ്റ്.
ഹായ്, എനിക്കും ഇതിന്റെ ഭാഗമാവാൻ താല്പര്യം ഉണ്ട്, വാ.. നമുക്ക് ഒരുമിച്ച് പോരാടാം.
സംഘപരിവാറിന് ഈ കാര്യം അറിയാമോ? ഇല്ലെങ്കിൽ അറിയിക്കരുത്, മുന്നോട്ടുള്ള നീക്കങ്ങൾ അതീവരഹസ്യം ആയിരിക്കണം!
ആദ്യം ഒരു പഞ്ചായത്ത് വർഡ് തിരഞ്ഞെടുപ്പിൽ മത്സരിക്കുക. അപ്പോൾ അറിയാം എത്ര പിന്തുണ ഉണ്ടെന്ന്. അതിനു ശേഷം പോരെ വിശാല ഐക്യം എന്നാണ് എന്റെ ഒരിത്.
Post Your Comments