Latest NewsIndiaNews

‘കടുവ’യും ‘സുൽത്താനും’ നഷ്ടപ്പെടുന്ന ടിപ്പു: ശരിയായ ചരിത്രം വീണ്ടെടുക്കാനുള്ള പാതയിലാണെന്ന് സമിതി

ബംഗളൂരു: ടിപ്പു സുല്‍ത്താന്‍ അടക്കമുള്ള മുസ്ലിം ഭരണാധികാരികളെ കുറിച്ചുള്ള പാഠഭാഗങ്ങള്‍ പുസ്തകത്തിൽ നിന്നും വെട്ടിക്കുറച്ച കര്‍ണാടക സർക്കാരിന്റെ നടപടിക്കെതിരെ സംസ്ഥാനത്ത് പ്രതിഷേധമുയരുന്നു. ടിപ്പുവിനെ മഹത്വവത്കരിക്കുന്നു എന്ന കണ്ടെത്തലിനെ തുടർന്നാണ്, അദ്ദേഹത്തെ കുറിച്ചുള്ള ഭാഗങ്ങളെല്ലാം പാഠപുസ്തകങ്ങളിൽ നിന്നും നീക്കം ചെയ്യുന്നത്. കർണാടക സർക്കാർ രൂപീകരിച്ച അവലോകന സമിതിയാണ് ഇത്തരമൊരു തീരുമാനമെടുത്തത്. സമിതിയുടെ തീരുമാനത്തിനെതിരെ, ഇപ്പോൾ കർണാടകയിൽ പ്രതിഷേധം ആളിക്കത്തുകയാണ്.

ടിപ്പു സ്വാതന്ത്ര്യ സമര സേനാനി ആണ് എന്ന തരത്തിലുള്ള പ്രചാരണങ്ങളാണ് ഇപ്പോൾ പ്രതിഷേധക്കാർ നടക്കുന്നത്. കർണാടക പാഠപുസ്തക കമ്മിറ്റി ചെയർമാൻ രോഹിത് ചക്രതീർത്ഥ ടിപ്പുവിനെക്കുറിച്ചുള്ള യാഥാർത്ഥ്യങ്ങൾ പുറത്തുകൊണ്ടുവരുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. ടിപ്പുവിനെ വിശേഷിക്കുന്ന, ‘മൈസൂരിലെ കടുവ’, ‘സുൽത്താൻ’ എന്നീ രണ്ട് വാക്കുകളും തെറ്റാണെന്നും ഇത് ആവശ്യമില്ലാത്ത മഹത്വവത്കരണമാണ് ടിപ്പുവിന് നൽകുന്നതെന്നും സമിതി കണ്ടെത്തി. ഇതിനെ തുടർന്നാണ്, അദ്ദേഹത്തെ കുറിച്ചുള്ള ഭാഗങ്ങൾ പുസ്തകത്തിൽ നിന്നും നീക്കം ചെയ്യാൻ തീരുമാനിച്ചത്.

Also Read:വ്യാപാരബന്ധത്തിൽ ഉറച്ചുനിൽക്കുന്നു: രണ്ട് ദിവസത്തെ സന്ദർശനത്തിനായി റഷ്യൻ വിദേശകാര്യ മന്ത്രി നാളെ ഇന്ത്യയിലെത്തും

‘ടിപ്പു അടക്കമുള്ളവരെ മഹത്വവത്കരിക്കുന്നു. ‘സുൽത്താൻ, കടുവ’ എന്നൊക്കെയുള്ള വാക്കുകൾ ആധിപത്യ പ്രവണതയാണ് വരച്ച് കാട്ടുന്നത്. മേധാവിത്വ പ്രവണതയുടെ പശ്ചാത്തലത്തിൽ, ആധുനിക ചരിത്രകാരന്മാർ ആകാം ടിപ്പുവിന് ഇത്തരം പേരുകൾ നിർദേശിച്ചത്. ഇന്ത്യൻ ഭരണഘടനയേക്കാൾ, മതേതരത്വം തെളിയിക്കുന്ന സ്ഥാനപ്പേരുകളാണ് ഇവ. ഈ തലക്കെട്ടുകൾ ഒഴിവാക്കണം. അടുത്ത അധ്യയന വർഷം മുതൽ മൈസൂർ കടുവ പട്ടവും സുൽത്താൻ പട്ടവും ഉൾപ്പെടുത്തുമോ എന്ന് തുടങ്ങിയ വിഷയങ്ങളെല്ലാം കൃത്യമായി പരിശോധിക്കും’,
ചക്രതീർത്ഥ പറഞ്ഞു.

മൈസൂർ കടുവയെ ‘പുറന്തള്ളാനുള്ള’ സാധ്യതയാണ് കൂടുതലുള്ളത്. ടിപ്പുവിന് ആരാണ് പട്ടം നൽകിയതെന്നും എന്തിനാണ് നൽകിയതെന്നും സംബന്ധിച്ച സർക്കാർ രേഖകൾ എവിടെയുമില്ല. ‘സുൽത്താൻ’ എന്ന പദവി പേർഷ്യൻ രാജ്യത്ത് ഉപയോഗിക്കുന്നതാണ്. രണ്ട് പട്ടത്തെ കുറിച്ചും യാതൊരു രേഖകളുമില്ല. അനാവശ്യമായ ഈ സ്ഥാനം നീക്കം ചെയ്തില്ലെങ്കിൽ വിദ്യാർത്ഥികളുടെ ഭാവി തലമുറകൾ അവരുടെ സംസ്ഥാനത്തിന്റെ ചരിത്രത്തെക്കുറിച്ച് തെറ്റിദ്ധരിക്കപ്പെടും എന്നാണ് സമിതി നിരീക്ഷിക്കുന്നത്.

Also Read:ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യാൻ 100 ചാർജിംഗ് പോയിന്റുകൾ സ്ഥാപിക്കും: അബുദാബി

ടിപ്പു മാത്രമല്ല, പല ഭരണാധികാരികളുടെയും പേരുകൾ പുസ്തകത്തിൽ നിന്നും മാറ്റാനാണ് തീരുമാനം. ടിപ്പു അടക്കമുള്ളവരെ ഒഴിവാക്കുന്നതിനെ, ചരിത്രം തിരുത്തിയെഴുതുന്നു എന്ന് വിശേഷിപ്പിക്കേണ്ടെന്നും മറിച്ച്, ശരിയായ വസ്തുതകൾ അവതരിപ്പിക്കുകയും ശരിയായ ചരിത്രം വീണ്ടെടുക്കുകയും ചെയ്യുന്നു എന്ന് കരുതിയാൽ മതിയെന്നുമാണ് സമിതി നൽകുന്ന വിശദീകരണം.

ദക്ഷിണ കന്നഡയിലെ ക്രിസ്ത്യൻ സമൂഹത്തിന് പോലും ടിപ്പു സുൽത്താനെതിരെ ആഴത്തിൽ വേരോട്ടമുണ്ട്. ടിപ്പു 20,000 ക്രിസ്ത്യാനികളെ മംഗളൂരുവിൽ നിന്ന് കൂട്ടിക്കൊണ്ടുപോയി, ദിവസങ്ങളോളം ഭക്ഷണവും വെള്ളവും പാർപ്പിടവുമില്ലാതെ തുറസ്സായ സ്ഥലത്ത് പാർപ്പിച്ചു എന്ന ചരിത്ര വസ്തുതയിൽ നിന്നാണ് ടിപ്പു സുൽത്താനെതിരെ അവരുടെ ദേഷ്യം ഉടലെടുത്തത് എന്നാണ് ബി.ജെ.പി എം.എൽ.എ അപ്പാച്ചു രഞ്ജനെ പോലെയുള്ളവർ ആരോപിക്കുന്നത്.

Also Read:കശ്മീരി പണ്ഡിറ്റുകളുടെ വംശഹത്യ നടന്നിട്ടില്ലെന്ന് കെജ്‌രിവാൾ: മുഖ്യമന്ത്രിയുടെ വീട് ആക്രമിച്ചുതകർത്ത് ബിജെപി പ്രവർത്തകർ

കുടക് ജനത ടിപ്പുവിനെ, ഗൂഢാലോചനക്കാരനും കുറ്റവാളിയുമായാണ് കാണുന്നതെന്ന് കൊടവ നാഷണൽ കമ്മിറ്റി ചെയർപേഴ്സൺ എൻ യു നാച്ചപ്പ പറഞ്ഞു. ‘കൊടവരുടെ അച്ചടക്കമുള്ള, ധീരരും, അങ്ങേയറ്റം ദേശീയവാദികളുമായ സൈന്യത്തെ പരാജയപ്പെടുത്താൻ അദ്ദേഹത്തിന്റെ വലിയ കൊള്ള സംഘത്തിന് കഴിഞ്ഞില്ല. അദ്ദേഹം കുടകിനെ ആക്രമിക്കാൻ 32 തവണ ശ്രമിച്ചു, പക്ഷേ പരാജയപ്പെട്ടു. 1785-ൽ അദ്ദേഹം ഫ്രഞ്ച് ലെജിയോണയർ ജനറൽ ലോലിയുമായി ഗൂഢാലോചന നടത്തി. കൊടവരുമായുള്ള സന്ധിയും സൗഹൃദവും, ഒരു പുതിയ സൗഹൃദത്തിന്റെ ബഹുമാനാർത്ഥം ‘അത്താഴ’ത്തിന് നിരായുധരായി വരാൻ ആവശ്യപ്പെട്ടു. അങ്ങനെ ആയിരക്കണക്കിന് കൊടവരെ കൂട്ടക്കൊല ചെയ്തു. ഇത് ഇപ്പോഴും നമ്മെ വേട്ടയാടുന്നു. അന്നത്തെ ആ സംഭവമാണ് ഞങ്ങളുടെ ജനസംഖ്യയിൽ കുറവ് വരാൻ കാരണം. ഞങ്ങൾ ഇപ്പോഴും പ്രതീക്ഷയില്ലാത്ത ന്യൂനപക്ഷമാണ്’, നാച്ചപ്പ പറഞ്ഞു.

അതേസമയം, ടിപ്പുവിനെ കൂടാതെ, ബാബര്‍, മുഹമ്മദ് ബിന്‍ തുഗ്ലക്ക് തുടങ്ങിയ ഭരണാധികാരികളെ കുറിച്ച് പറയുന്ന ഭാഗങ്ങളും പാഠപുസ്തകങ്ങളിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതുകൂടാതെ, കശ്മീരിലെ കര്‍ക്കോട്ട, അസമിലെ അഹോം സാമ്രാജ്യങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ പുതിയതായി ഉൾപ്പെടുത്താനും സമിതി തീരുമാനിച്ചു. ടിപ്പുവിനെ കുറിച്ച് പഠിപ്പിക്കുന്ന ഭാഗങ്ങള്‍ തെറ്റാണെന്നും, ശരിയായ കാര്യങ്ങളാണ് പഠിപ്പിക്കേണ്ടതെന്നും കര്‍ണാടക പാഠപുസ്തക പരിഷ്‌കാര സമിതി തലവന്‍ രോഹിത് ചക്രതീര്‍ത്ഥ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button