ബംഗളൂരു: ടിപ്പു സുൽത്താനെ കുറിച്ചുള്ള ഭാഗങ്ങൾ പാഠപുസ്തകത്തിൽ നിന്നും നീക്കം ചെയ്യുമെന്ന കർണാടക സർക്കാർ തീരുമാനത്തെ സ്വാഗതം ചെയ്ത് ബി.ജെ.പി എം.എൽ.എ അപ്പാച്ചു രഞ്ജൻ. ടിപ്പുവിനെ പാഠപുസ്തകത്തിൽ നിന്ന് തന്നെ ഒഴിവാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ടിപ്പു സുൽത്താൻ കടുവയല്ലെന്നും, എലിയാണെന്നും അദ്ദേഹം പരിഹസിച്ചു.
8000 അമ്പലങ്ങളും പള്ളികളുമാണ് ടിപ്പു തകർത്തതെന്നും അപ്പാച്ചു ആരോപിച്ചു. 60,000 കൂർഗ് ജനതയെ കൊല്ലുകയും ഒട്ടേറെ ആളുകളുടെ മതം മാറ്റുകയും ചെയ്ത ടിപ്പുവിനെ എന്തിനാണ് സുൽത്താനെന്നും കടുവയെന്നുമൊക്കെ വിശേഷിപ്പിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. ടിപ്പു സ്വേച്ഛാധിപതിയും വർഗീയവാദിയാണെന്നും അദ്ദേഹം ആരോപിച്ചു. ടിപ്പു സുൽത്താൻ പേർഷ്യൻ ഭാഷയിൽ എഴുതിയ പതിനാറ് പേജുള്ള കത്ത് ലഭിച്ചുവെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസബിളിനോട് പറഞ്ഞു.
‘ടിപ്പു സ്വേച്ഛാധിപതിയും വർഗീയവാദിയുമാണ്. സ്ത്രീകളെയും കുട്ടികളെയും പ്രായമായവരെയും മതം മാറാൻ തയ്യാറായില്ല എന്ന കാരണത്താൽ. കൊലപ്പെടുത്തി. അദ്ദേഹം കൂർഗിലെത്തി, കൂർഗിൽ നിന്ന് പലരെയും തട്ടിയെടുത്തു. ശ്രീരംഗപട്ടണത്തിൽ, ഏകദേശം 60,000 കൂർഗികളെ കൊന്നു. ബ്രിട്ടീഷുകാർ അവനെ കൊന്നില്ലായിരുന്നുവെങ്കിൽ, അവൻ ദക്ഷിണേന്ത്യയിലെ മുഴുവൻ ആളുകളെയും മതം മാറ്റുമായിരുന്നു’, അപ്പാച്ചു ആരോപിച്ചു.
Post Your Comments